.. തീർച്ചയായും നൂറുശതമാനം ഇത് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല വിരുന്നുകാർക്ക് മുന്നിൽ സ്റ്റാറാകാൻ ഈയൊരു ഐറ്റം മാത്രം മതി
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ-1/4kg
സവാള -1ചെറുത്
ക്യാപ്സിക്കം -1ചെറുത്
കാബേജ്-1/2കപ്പ്
കക്കിരി-1ചെറുത്
ഗാർലിക് മയോണൈസ്-5tbsp
ബ്രെഡ്-ആവശ്യത്തിന്
ബ്രെഡ് ക്രമ്സ് -2കപ്പ്
മുട്ട-1
ഓയിൽ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ യിലേക്ക് അര ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾപൊടി ആവശ്യത്തിനുള്ള ഉപ്പും ഇട്ടതിനുശേഷം ചിക്കൻ ഫ്രൈ ചെയ്തെടുക്കാം
. ഫ്രൈ ചെയ്ത ചിക്കൻ ചെറിയ പീസ് ആയി നുറുക്കി ഇടുക.. ഇത് മാറ്റി വയ്ക്കാം
ഇനി രണ്ട് ബ്രെഡ് ഒരുമിച്ച് വെച്ചതിനു ശേഷം ഒരു ബോട്ടിൽ ക്യാപ് അല്ലെങ്കിൽ കുക്കി കട്ടർ ഉപയോഗിച്ച് അതൊന്ന് മുറിച്ചെടുക്കാം… രണ്ടു ബ്രെഡും കൂടി ഒരു ബോൾ പോലെ കിട്ടും.. ഇതേ രൂപത്തിൽ നമുക്ക് ആവശ്യമുള്ള അത്രയും ബ്രെഡ് മുറിച്ചെടുക്കാം… മുറിച്ചെടുത്ത ബ്രെഡ് അരികുകൾ എല്ലാം ഒരു മിക്സിയുടെ ജാർ ഇട്ട് നമുക്ക് breadcrumbs ആക്കി മാറ്റാം.. ..
ഇനി ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ച് നല്ലവണ്ണം ബീറ്റ് ചെയ്തു മാറ്റിവെക്കാം…
ഇനി നമ്മൾ നേരത്തെ മുറിച്ചു മാറ്റി വെച്ച് ബോളി രൂപത്തിലുള്ള ഓരോ ബ്രെഡ് പീസും ആദ്യം മുട്ടയിൽ മുക്കി അതിനുശേഷം ബ്രെഡ് കൗൺസിൽ റോള് ചെയ്തു എല്ലാം മാറ്റിയെടുക്കാം….
ഇനി ഒരു പാനിലേക്ക് 5 ടേബിൾ സ്പൂൺ ഓളം ഒഴിച്ചതിനു ശേഷം നല്ലവണ്ണം ചൂടാക്കുക നല്ലവണ്ണം ചൂടായ എണ്ണയിലേക്ക് നമ്മൾ തയ്യാറാക്കി മാറ്റി വച്ചിരിക്കുന്ന ബ്രെഡ് ബോൾസ് ഇട്ടു പൊരിച്ചെടുക്കാം.. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഓ യിൽ നിന്നും ബ്രഡ് ബോൾ മാറ്റാം.. . അങ്ങനെ തയ്യാറാക്കിവച്ചിരിക്കുന്ന എല്ലാ ബ്രെഡും പൊരിച്ചെടുക്കാം
ഒരു ചെറിയ കാബേജ് ഒരു ചെറിയ സവാള ഒരു ചെറിയ ക്യാരറ്റ് ഒരു ചെറിയ ക്യാപ്സിക്കം.. കുറച്ച് മല്ലിയില എല്ലാംകൂടി വളരെ ചെറുതായി നുറുക്കി അരിഞ്ഞെടുക്കുക.. അരിഞ്ഞുവെച്ച പച്ചക്കറികളും നേരത്തെ ഫ്രൈ ചെയ്ത് മാറ്റിവെച്ച് ചിക്കനും മിക്സ് ചെയ്തതിനു ശേഷം അഞ്ച് ടേബിൾസ്പൂൺ ഓളം ഗാർലിക് മയോണൈസ് കൂടി ഇട്ട് നല്ലവണ്ണം മിക്സ് ചെയ്ത് മാറ്റി വെക്കാം..
ഇനി നമ്മൾ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഓരോ ബ്രഡ് ബോയ്സും നെടുകെ ഒരു കത്തി ഉപയോഗിച്ച് മുറിച്ചെടുക്കാം.. അങ്ങനെ മുറിക്കുമ്പോൾ നമുക്ക് അതൊരു പോക്കറ്റ് പോലെ കിട്ടും ഓരോ പോക്കറ്റിലും നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന പച്ചക്കറി ചിക്കൻ ഫീലിംഗ്സ് ഒരു ടേബിൾ സ്പൂൺ ഓളം ഇത് എടുത്തു നിറയ്ക്കാം…. ആദ്യ സ്വാദിഷ്ഠമായ ഷവർമ പോക്കറ്റ് റെഡി
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.