Home Bun ബേക്കറി രുചിയിൽ ദിൽഖുഷ് അല്ലെങ്കിൽ തേങ്ങാബൺ… പലർക്കും വളരെ ഇഷ്ടമുള്ള ഈ സ്നാക്ക്സ് ...

ബേക്കറി രുചിയിൽ ദിൽഖുഷ് അല്ലെങ്കിൽ തേങ്ങാബൺ… പലർക്കും വളരെ ഇഷ്ടമുള്ള ഈ സ്നാക്ക്സ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നൊന്നു നോക്കിയാലോ..

Coconut bun

ചേരുവകൾ 

 

മൈദാ -1.5 cup

ചെറുചൂട് പാൽ -1/2 cup

പഞ്ചസാര -1 tbsp

ഇൻസ്റ്റന്റ്‌ യീസ്റ്റ് -1/2 tsp

മുട്ട -1

പാൽപ്പൊടി -1 tbsp

ഉപ്പ് -അല്പം

ഒലിവു ഓയിൽ – 1 tbsp

ഫില്ലിംഗ് :

തേങ്ങാ -1/2 cup

പഞ്ചസാര -5 tbsp

ഡ്രൈ ഫ്രൂട്സ് -3 tbsp

നട്സ് -1 tbsp

മിക്സഡ് ഫ്രൂട്ട് ജാം -1 tbsp

തയ്യാറാക്കുന്ന വിധം 

ചെറുചൂട് പാൽ-ൽ യീസ്റ്റ് ,പഞ്ചസാര എന്നിവ ചേർത്തിളക്കുക.(ഡ്രൈ യീസ്റ്റ് ആണെങ്കിൽ 10 മിനിറ്റ് മാറ്റി വയ്ക്കുക ) ഇതിലേക്ക് മുട്ട,പാൽപ്പൊടി ,അല്പം ഉപ്പ്,എണ്ണ എന്നിവ ചേർത്ത ശേഷം മൈദാ കുറച്ചു കുറച്ചായി ചേർത്ത് നല്ല സോഫ്റ്റ് മാവായി കുഴച്ചെടുക്കുക .ഇത് ഇരട്ടിയായി പൊങ്ങി വരാനായി രണ്ടു മണിക്കൂർ മാറ്റി വയ്ക്കുക .പൊങ്ങി വന്ന ശേഷം ഒന്ന് കൂടെ കുഴച്ചു രണ്ടായി മുറിച്ചു പരത്തി എടുക്കുക .ഒരെണ്ണം മറ്റേതിനേക്കാളും കുറച്ചു വലുതായി പരത്തണം തേങ്ങാ ,പഞ്ചസാര,ഡ്രൈ ഫ്രൂട്സ് ,നട്സ് ,ജാം എന്നിവ യോജിപ്പിക്കുക .ഇത് ചെറുതായി പരത്തിയെടുത്ത മാവിന്റെ മേൽ വച്ച് കൊടുക്കുക.ഇതിന്റെ മുകളിൽ വലുതായി പരത്തിയത് വച്ച് കൊടുത്തു നന്നായി സീൽ ചെയ്യുക .ഇത് വീണ്ടും അര മണിക്കൂർ കൂടി മാറ്റി വച്ച ശേഷം മേലെ കുറച്ചു പാൽ ബ്രഷ് ചെയ്യുക.ചൂടായ ഓവൻ ൽ വച്ച് 180 ഡിഗ്രിയിൽ 25 മിനിറ്റ് ബേക്ക് ചെയ്യുക (ഓവൻ ഇല്ലാതെയും ചെയ്യാം).ഓവൻ ൽ നിന്ന് പുറത്തെടുത്ത ഉടനെ തന്നെ അല്പം ബട്ടർ തടവുക.തണുത്ത ശേഷം മുറിച്ചു കഴിക്കാം .

വിശദമായ വിഡിയോക്കായി ലിങ്ക്-ൽ ക്ലിക്ക് ചെയ്യണേ :

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ തേങ്ങാ bun ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here