Home Payasam ഉണ്ടപ്പായസം രുചിയിൽ ബഹുകേമൻ ആയ ഈ പായസം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഒന്നു നോക്കിയാലോ… തീർച്ചയായും ട്രൈ...

ഉണ്ടപ്പായസം രുചിയിൽ ബഹുകേമൻ ആയ ഈ പായസം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഒന്നു നോക്കിയാലോ… തീർച്ചയായും ട്രൈ ചെയ്തു നോക്കൂ..

 

തയ്യാറാക്കുന്ന വിധം

ഒരു തേങ്ങ ചിരകി ഒന്നാം പാലും രണ്ടാം പാലും വെവ്വേറെ പാത്രങ്ങളിൽ എടുക്കുക.
ഒന്നാം പാൽ എടുക്കുവാൻ വേണ്ടി 1/2 ഗ്ലാസ് വെള്ളം മാത്രം ചേർക്കുക.

200 ഗ്രാം ശർക്കര അര ഗ്ലാസ്‌ വെള്ളം ഒഴിച്ച് അലിയിച്ച് എടുക്കുക.

1/2 കിലോ മത്തങ്ങ ചെറുകഷ്ണങ്ങളാക്കി മുറിച് വേവിച്ചു എടുക്കുക

ഒരു പാത്രത്തിൽ 3 കപ്പ് വെള്ളം ചൂടായി കഴിയുമ്പോൾ അൽപ്പം ഉപ്പും 1 ടേബിൾ സ്പൂൺ ഓയിലും ചേർക്കുക.
തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് പത്തിരി /അപ്പം പൊടി ചേർത്ത് വാട്ടിയെടുക്കുക.

ഫ്ളൈയിം ഓഫ് ചെയ്ത് 5 മിനിറ്റ് മൂടി വെക്കുക

പൊടി ചൂടാറിയ ശേഷം ചെറിയ ഉണ്ടകളാക്കി കയ്യിൽ വെച്ച് ഉരുട്ടി എടുക്കുക.

ഒരു പാത്രം അടുപ്പിൽ വെച്ച് രണ്ടാം പാൽ ഒഴിച്ച് കൊടുക്കുക. ശേഷം നേരത്തെ തയ്യാറാക്കിയ ശർക്കര പാനീയം ഒഴിച്ച് കൊടുക്കുക.

വേവിച്ചുവെച്ച മത്തങ്ങ ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് തിളച്ചു കഴിയുമ്പോൾ ചെറിയ ഉണ്ടകൾ ഇട്ട് കൊടുക്കാം.

തിളച്ചു കഴിയുമ്പോൾ മീഡിയം ഫ്ളൈമിൽ ഇട്ട് 2 മിനിറ്റ് മൂടി വെച്ച് വേവിക്കുക. അതിന് ശേഷം 2 ടേബിൾ സ്പൂൺ അരിപ്പൊടി കട്ടകൾ ഇല്ലാതെ കലക്കി ഒഴിച്ച് കൊടുക്കാം.

2 മിനിറ്റിന് ശേഷം തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് കൊടുക്കാം.
ഇടക്ക് ഉണ്ടകൾ ഉടയാതെ ഇളക്കി കൊടുക്കണം.

ഒന്നാം പാൽ നന്നായി ചൂടായതിന് ശേഷം 1 ടേബിൾ സ്പൂൺ ചെറിയ ജീരകം, 3 ഏലക്ക എന്നിവ പൊടിച്ചതും 2 പിഞ്ച് ഉപ്പും ചേർത്ത് ഇളക്കി ഫ്ളൈയിം ഓഫ് ചെയ്യുക

ഇപ്പോൾ രുചികരമായ ഉണ്ടപ്പായസം തയ്യാർ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഉണ്ട പായസം  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here