Home Curry തേങ്ങ അരക്കാതെ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു പരിപ്പു കറി റെസിപ്പി ആണ് അതും...

തേങ്ങ അരക്കാതെ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു പരിപ്പു കറി റെസിപ്പി ആണ് അതും ഇതുവരെ രുചിയില്ലാത്ത ഒരു രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും ട്രൈ ചെയ്തു നോക്കൂ

പരിപ്പു കറി

ഈ പരിപ്പ് കറി തയ്യാറാക്കാൻ വേണ്ടി ഞാൻ ഇവിടെ ഒരു കപ്പ് പരിപ്പ് എടുത്തിട്ടുണ്ട് ഒരു കപ്പ് പരിപ്പിന് രണ്ട് കപ്പ് വെള്ളം എന്ന രീതിയിൽ കുക്കറിലേക്ക് മാറ്റി 2 വിസിൽ അടിച്ചെടുക്കുക

അതിനുശേഷം സ്റ്റ് ഓണാക്കി ഒരു പാൻ വച്ചു കൊടുക്കാം

ചൂടാകുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ എണ്ണ ചേർത്തു കൊടുക്കാം

അതിലേക്ക് ഒരു ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ നല്ലജീരകം ചേർത്ത് പൊടിക്കുക ആറ് അല്ലി വെളുത്തുള്ളി ചേർത്ത് നന്നായി മൂപ്പിക്കുക

ശേഷം അതിലേക്ക് ഒരു സവാള അരിഞ്ഞതും, 4 പച്ചമുളക് നെടുകെ കീറിയതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക
അതിനുശേഷം നാല് തക്കാളി കൂടി ചേർത്ത് നന്നായി വഴറ്റുക

ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി മഞ്ഞൾ പൊടി, വളരെക്കുറച്ച് ഉലുവാപ്പൊടിയും ചേർത്ത് നന്നായി വഴറ്റുക

അതിലേക്ക് അല്പം മല്ലിയിലയും കൂടി ചേർത്ത് ഇളക്കുക, നേരത്തെ വേവിച്ചുവെച്ച ഇരുന്ന് പരിപ്പും കൂട്ടി ചേർത്തു കൊടുക്കാം, നന്നായി ഇളക്കി കൊടുത്ത ശേഷം ആവശ്യത്തിന് ഉപ്പും അൽപ്പം പുളിവെള്ളവും ചേർത്തു കൊടുക്കുക, അതിനു ശേഷം ആവശ്യമെങ്കിൽ അല്പം വെള്ളം കൂടി ചേർത്ത് ഒരു നാല് മിനിറ്റ് കുക്ക് ചെയ്യുക. ഇത്രയേ ഉള്ളൂ വളരെ പെട്ടെന്ന് നല്ല അടിപൊളി ടേസ്റ്റ് പരിപ്പുകറി തയ്യാറായിട്ടുണ്ട്

കൂടുതൽ അറിയുന്നതിന് വേണ്ടി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here