ചേരുവകൾ :-
1. നുറുക്ക് ഗോതമ്പ് – 1 കപ്പ്
2. സവാള( ചെറുത്)- 1
3. പച്ചമുളക്- 2
4. ഇഞ്ചി – 1 ടേബിൾസ്പൂൺ
5. തേങ്ങാതിരിക്കിയത് – 2 1/2ടേബിൾസ്പൂൺ
6. വറ്റൽമുളക് – 3
7. കറിവേപ്പില
8. കടുക്
9. എണ്ണ
10. ഉപ്പ്
11. വെള്ളം – 1 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
കുക്കറിൽ കഴുകി വെച്ചിരിക്കുന്ന നുറുക്ക് ഗോതമ്പ് ഇട്ടുകൊടുക്കുക അതിലേക് 1 1/4 കപ്പ് വെളളം ഒഴിച്ച് കൊടുക്കുക.
( NB:- ഏതു കപ്പിൽ ആണോ നുറുക്ക് ഗോതമ്പ് എടുത്തേ അതെ കപ്പിൽ തന്നെ വെള്ളവും എടുക്കുക ) .
ഹൈ ഫ്ലാമിൽ 6 whistle or മീഡിയം ഫ്ലാമിൽ 3 whistle ഇട്ട് അവി പോയ ശേഷം തുറക്കുക .
ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് കൊടുകുക . എണ്ണ ചുട്ആകുബോൾ കടുക്കും വറ്റൽമുളകും ഇട്ട് കൊടുകുക .
ഇനി പച്ചമുളക് ,ഇഞ്ചി , കറിവേപില , സവാള എനിവ ചേർത്തുകൊടുക്കുക . ഒന്ന് വാടിവരുബോൾ വേവിച്ചു വെച്ച നുറുക്ക് ഗോതമ്പ് ചേർത്ത് നന്നായി യോജിപ്പിച്ചു കൊടുക്കുക അതിലേക്ക് തേങ്ങാതിരിക്കിയത് കൂടി ചേർച്ചർത്തു കൊടുക്കുക
ചേർത്ത് യോജിപ്പിച്ച ശേഷം flame ഓഫ് ചെയ്യുക .
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നുറുക്കുഗോതമ്പ് വെച്ചുള്ള ഉപ്പുമാവ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.