Home Fry ഇന്ന് നമുക്ക് സ്പെഷ്യൽ കോളിഫ്ലവർ ഫ്രൈ ട്രൈ ചെയ്തു നോക്കിയാലോ.. വളരെ ടേസ്റ്റി ആണ്.

ഇന്ന് നമുക്ക് സ്പെഷ്യൽ കോളിഫ്ലവർ ഫ്രൈ ട്രൈ ചെയ്തു നോക്കിയാലോ.. വളരെ ടേസ്റ്റി ആണ്.

Cauliflower fry
————————

ചേരുവകൾ

500 gm കോളിഫ്ലവർ
രണ്ടിഞ്ച് നീളത്തിൽ ചെറിയ കഷണങ്ങളാക്കി മുറിച്ചു വെയ്ക്കുക.

ഒരു ലിറ്റർ വെള്ളം തിളപ്പിക്കുക.
അതിലേക്ക്

ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി

ഒരു ടീസ്പൂൺ ഉപ്പ്
ചേർക്കുക.

നന്നായി തിളച്ചുവരുമ്പോൾ മുറിച്ചു വച്ചിരിക്കുന്ന കോളിഫ്ലവർ ഇട്ട് രണ്ട് മിനിറ്റ് വേവിക്കണം.
രണ്ട് മിനിറ്റ് കഴിഞ്ഞാൽ അതിനെ വെള്ളം ഊറ്റിക്കളഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റാം.

അതിലേക്ക്

ഒരു ടേബിൾസ്പൂൺ കടലമാവ്

3/4 ടേബിൾസ്പൂൺ അരിപ്പൊടി

ഒരു ടീസ്പൂൺ മുളകുപൊടി

കാൽ ടീസ്പൂൺ കായപ്പൊടി

ഒരു ടീസ്പൂൺ കുരുമുളകുപൊടി

ഒരു ടീസ്പൂൺ മഞ്ഞൾ പൊടി

20 ചതച്ച വെളുത്തുള്ളി

ആവശ്യത്തിനു കറിവേപ്പില
ഉപ്പ്

ചേർത്ത് നന്നായി കുഴച്ചെടുക്കുക. വെള്ളം ചേർക്കേണ്ട ആവശ്യമില്ല.

നന്നായി തിളച്ച എണ്ണയിലിട്ട് മൂപ്പിച്ചു കോരി എടുക്കാം.

വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ടതാണ്

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here