ചേരുവകൾ :
അവൽ – 1 കപ്പ്
പാൽ – 1 ലിറ്റർ
പഞ്ചസാര – 1/4 to 1/2 കപ്പ് ( മധുരം അനുസരിച്ചു )
നെയ്യ് – 3 ടേബിൾസ്പൂൺ
വെള്ളം – 1/4 cup
ഏലക്ക പൊടി – ആവശ്യത്തിന്
കശുവണ്ടി
ഉണക്ക മുന്തിരി
ഉണ്ടാക്കുന്ന വിധം :
1. ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി അതിലേക്കു അവൽ ഇട്ട് നല്ലപോലെ വറുത്തെടുക്കുക . ശേഷം മാറ്റി വക്കുക .
2. ഇനി ആ പാത്രത്തിലേക്ക് പാൽ ഒഴിച്ച് നല്ല പൊലെ തിളപ്പിക്കുക . ഒരു 5 മിനിട്ടോളം ചെറിയ തീയിൽ തിളക്കട്ടെ .
3. ഇനി ഇതിലേക്ക് വറുത്ത അവൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക . അവൽ വേവുന്ന വരെ കാത്തിരിക്കുക
4. പായസം നല്ലപോലെ തിളക്കുമ്പോൾ ആവശ്യത്തിന് പഞ്ചസാരയും ഏലക്ക പൊടി ചേർത്ത് ഇളക്കുക .
5. അവൽ ഒക്കെ വെന്ത് പായസം ഇത്തിരി കുറുകി വരുമ്പോൾ തീ കെടുത്താം
6. ഇനി ഇതിലേക്ക് കശുവണ്ടി , ഉണക്കമുന്തിരി നെയ്യിൽ വറുത്തിട്ടു ചേർക്കാം .
വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക :
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അവൽ പായസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.