Home Chicken ഓയിൽ ഫ്രീ ആയിട്ടുള്ള ഒരു ചിക്കൻ ഫ്രൈ ആയാലോ ഇന്നത്തെ സ്പെഷ്യൽ, അപ്പോൾ എല്ലാവരുംകാന്താരി...

ഓയിൽ ഫ്രീ ആയിട്ടുള്ള ഒരു ചിക്കൻ ഫ്രൈ ആയാലോ ഇന്നത്തെ സ്പെഷ്യൽ, അപ്പോൾ എല്ലാവരുംകാന്താരി ചിക്കൻ തവ ഫ്രൈ ട്രൈ ചെയ്തു നോക്കൂ..

കാന്താരി ചിക്കൻ തവ ഫ്രൈ
ഓയിൽ വേണ്ടാട്ടോ

ചേരുവകൾ

ചിക്കൻ 1/2

ഇഞ്ചി പേസ്റ്റ് 1/2സ്പൂൺ

വെളുത്തുള്ളി പേസ്റ്റ് 1/2 സ്പൂൺ

പച്ചമുളക് പേസ്റ്റ് 1/2 സ്പൂൺ

ചെറിയ ഉള്ളി പേസ്റ്റ് 7 ഉള്ളി

കശ്മീർ മുളക് പൊടി 1സ്പൂൺ

മുളക് പൊടി 1/4

മീറ്റ് മസാല 1/2

ഗരം മസാല 1/4

മഞ്ഞപ്പൊടി.. 1/4

മല്ലിപൊടി 1

കുരുമുളക് പൊടി

തേങ്ങാപാൽ 1കപ്പ്‌

തേങ്ങാപാൽ 1കപ്പ്‌ 2ആം പാൽ

കാന്താരി മുളക് 10

കറിവേപ്പില 3തണ്ട്

തയ്യാറാക്കേണ്ട വിധം

പാനിൽ ചിക്കൻ എല്ലാം കട്ട്‌ ചെയ്ത് സെറ്റ് ആക്കിവക്കുക ബോൺലെസ്സ് ആണ് കുറച്ചു കൂടി നന്നാവുക

സെറ്റ് ആക്കി വച്ച ചിക്കനു മുകളിൽ മുകളിൽ പറഞ്ഞ മസാല പൊടികൾ(ഉള്ളി പേസ്റ്റ്.. ഇഞ്ചി പേസ്റ്റ്.. വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് പേസ്റ്റ്.. മല്ലിപൊടി… മഞ്ഞപ്പൊടി ഗരം മസാല മീറ്റ് മസാല.. കശ്മീർ മുളക് പൊടി.. മുളക് പൊടി ) ചേർത്ത് തേങ്ങാപാലിന്റെ ഒന്നാം പാല് ചേർത്ത് കുഴക്കുക

അല്പം ഉപ്പും ചേർക്കുക ഈ മസാല പാനിൽ നിരത്തി വച്ച ചിക്കനിൽ ഒഴിക്കുകആദ്യം വലിയ ഫ്ളയിം പിന്നീട് ചെറിയ തീയിൽ വേവിക്കുക….

അല്പം കറിവേപ്പില ചേർക്കുക 3മിനിറ്റ് വേവിച്ച ശേഷം തിരിച്ചു ഇടുക വീണ്ടും 3മിനുട്ട്.. ഇതിലേക്ക് തേങ്ങാപാലിന്റെ 1ആം പാല് ചേർക്കുക കൂടെ കാന്താരി മുളക് കുരുമുളക് പൊടി ചേർക്കാം…

നന്നായി അടച്ചു 3മിനിറ്റ് വേവിക്കുക അടിയിൽ പിടിക്കാതെ നോക്കണം വീണ്ടും മറച്ചും തിരിച്ചും ഉള്ള ടാസ്ക് തുടരുക…

10 മുതൽ 12 മിനിറ്റ് കഴിഞ്ഞത് ശേഹം നല്ലപോലെ ഡ്രൈ ആയാൽ ചിക്കനും മസാലയും കാന്താരിയും കറിവേപ്പില എല്ലാം നല്ലപോലെ സെറ്റ് ആയാൽ ഫിനിഷ് ചെയ്യാം…

നല്ല ഒരു അടിപൊളി സ്റ്റാർട്ടർ ആണ് കാന്താരി ചിക്കൻ തവ

സംശയം വല്ലതും ഉണ്ടേൽ ഈ വഴി ഒന്ന് കേറി പൊയ്ക്കോളൂ… 👇👇


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here