Home Egg മുട്ടയും ഗോതമ്പുപൊടിയും കൊണ്ട് 4 മണി ചായക്ക് നല്ല രുചിയിൽ ഒരു സ്നാക്ക് എല്ലാവരും ട്രൈ...

മുട്ടയും ഗോതമ്പുപൊടിയും കൊണ്ട് 4 മണി ചായക്ക് നല്ല രുചിയിൽ ഒരു സ്നാക്ക് എല്ലാവരും ട്രൈ ചെയ്തു നോക്കൂ വളരെ ടേസ്റ്റ് ആണ്..

 

 

ചേരുവകൾ

ഗോതമ്പ് പൊടി ഒന്നര കപ്

ഉപ്പ് ആവശ്യത്തിന്

വെള്ളം ആവശ്യത്തിന്

ഓയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്

സവാള രണ്ടെണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ

മല്ലിപ്പൊടി ഒരു ടീസ്പൂൺ

കുരുമുളകുപൊടി അര ടീസ്പൂൺ

മഞ്ഞൾ പൊടി കാൽ ടീസ്പൂൺ

മുട്ട മൂന്നെണ്ണം പുഴുങ്ങിയത്

മല്ലിയില ഒരു പിടി

തയ്യാറാക്കേണ്ട വിധം

ഒരു ബൗളിലേക്ക് ഗോതമ്പുപൊടി ഇട്ടതിനുശേഷം ഉപ്പും ചേർത്ത് മിക്സ് ആക്കുക ഇതിലേക്ക് കുറച്ചു കുറച്ചായി വെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ച് മാറ്റിവയ്ക്കുക

ഇനി മസാല റെഡിയാക്കാൻ ആയി ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഒഴിക്കുക ചൂടാകുമ്പോൾ സവാള ചേർത്ത് വഴറ്റുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റി അതിനുശേഷം മല്ലിപ്പൊടി കുരുമുളകുപൊടി മഞ്ഞൾപൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റുക ഇനി അര കപ്പ് വെള്ളം ഒഴിച്ച് ശേഷം തിളച്ചുവരുമ്പോൾ ഉപ്പു കൂടെ ചേർക്കുക വെള്ളം മുഴുവനായി വറ്റിവരുമ്പോൾ മൂന്നു മുട്ട പുഴുങ്ങിയത് ചെറിയ കഷണങ്ങളായി മുറിച്ചിട്ട് ചേർത്ത് ഒന്നു മിക്സ് ആക്കുക ഇതിലേക്ക് ഒരു പിടി മല്ലിയില കൂടെ ചേർത്തു കൊടുക്കുക ഇപ്പോൾ മസാല റെഡിയായി

കുഴച്ചു വെച്ചിട്ടുള്ള മാവിൽനിന്നും ചെറിയ കഷണങ്ങൾ എടുത്ത് സാധാരണ ചപ്പാത്തി പരത്തുന്ന പോലെ പരത്തിയെടുക്കുക അതിനുശേഷം നാല് സൈഡും ഒരു കത്തി വെച്ച് കട്ട് ചെയ്ത് മാറ്റുക ഇനി റെഡിയാക്കി വെച്ചിട്ടുണ്ട് മസാലയിൽ നിന്നും ഒരു ടീസ്പൂൺ മസാല ഉള്ളിൽ വെച്ച് റോൾ ചെയ്യുക രണ്ട് സൈഡും ഒന്ന് വിരൽ വച്ച് അമര്ത്തി കൊടുക്കുക ചൂടായ ഓയിൽ രണ്ട് സൈഡും ഫ്രൈ ആക്കി എടുക്കുക

സൂപ്പർ രുചിയിലുള്ള മുട്ട ഗോതമ്പുപൊടി കൊണ്ടുള്ള സ്നാക്സ് റെഡിയായി

ഡീറ്റെയിൽ ആയി അറിയുവാൻ വീഡിയോ ഒന്ന് കാണുക

വീഡിയോ കാണാൻ.

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here