Home Curry ഇത്ര രുചിയിൽ നിങ്ങൾ ഈ ഉരുളക്കിഴങ്ങ് കറി കഴിച്ചിട്ടുണ്ടാകില്ല. ചപ്പാത്തിക്കും പൂരിക്കും റൊട്ടിക്കും പറ്റിയ ഒരു...

ഇത്ര രുചിയിൽ നിങ്ങൾ ഈ ഉരുളക്കിഴങ്ങ് കറി കഴിച്ചിട്ടുണ്ടാകില്ല. ചപ്പാത്തിക്കും പൂരിക്കും റൊട്ടിക്കും പറ്റിയ ഒരു അടിപൊളി combination recipe ആണ്… എല്ലാവരും കൈ ചെയ്തു നോക്കൂ…

ചേരുവകൾ

ഉരുളക്കിഴങ്ങ് – 1

ഉള്ളി – 1

തക്കാളി – 1

കാപ്സിക്കം – 1

ഇഞ്ചി

വെളുത്തുള്ളി

ചതച്ചത് – 1 tsp

കടുക് – 1/2 tsp

മഞ്ഞൾപ്പൊടി- 1/4 tsp

മുളകുപൊടി – 3/4 tsp

മല്ലിപ്പൊടി – 3/4 tsp

ഖരം മസാല – 1/2 tsp

നിലക്കടല – 2 tsp

പെരും ജീരകം – 1/2 tsp

അണ്ടിപ്പരിപ്പ് – 5

Oil. – 3 tsp

വെള്ളം – 1 cup

കറിവേപ്പില

മല്ലിയില

തയ്യാറാക്കുന്ന വിധം

Step – 1

ചൂടായ പാനിലേക്ക് 2 tsp നിലക്കടല ചേർത്ത് roast ചെയ്യുക . ഇതിലേക്ക് 1/2 tsp പെരുംജീരകവും 5 അണ്ടിപ്പരിപ്പും ചേർത്ത് roast ചെയ്ത് ചുട് തണിഞ്ഞതിന് ശേഷം കുറച്ച് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.

Step-2

ചൂടായ പാനിലേക്ക് 3 tsp oil ഒഴിച്ച് 1/2 tsp കടുക് പൊട്ടിച്ചതിനു ശേഷം കറിവേപ്പിലയും 1 tsp ഇഞ്ചി, വെളുത്തുള്ളി ചതച്ചതും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വെച്ച ഉള്ളി ചേർത്ത് നന്നായി വഴറ്റിയതിന് ശേഷം അരിഞ്ഞു വെച്ച 1 തക്കാളി 1 ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക 1/4 tsp മഞ്ഞൾപ്പൊടി, 3/4 tsp മുളകുപൊടി, 3/4 tsp മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചതിന് ശേഷം 1/2 cup വെള്ളം ഒഴിച്ച് 8 min നേരം അടച്ചു വെച്ച് വേവിക്കുക. അതിനു ശേഷം നേരത്തേ തയ്യാറാക്കി വെച്ച നിലക്കടല പേസ്റ്റും 1 കാപ്സിക്കം ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കിൽ 1/2 Cup വെള്ളവും ചേർത്ത് വീണ്ടും 5 min നേരം അടച്ചു വെച്ച വേവിക്കുക. അതിനു ശേഷം 1/2 tsp ഖരം മസാലയും കുറച്ചു മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിക്കുക.

വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന potato capsicum masala..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഉരുളക്കിഴങ്ങ് കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here