Home Curry സദ്യയിൽ ഉണ്ടാവുന്ന തേങ്ങ അരക്കാത്ത പെർഫെക്റ്റ് സാമ്പാർ ട്രൈ ചെയ്തു നോക്കിയാലോ… തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും

സദ്യയിൽ ഉണ്ടാവുന്ന തേങ്ങ അരക്കാത്ത പെർഫെക്റ്റ് സാമ്പാർ ട്രൈ ചെയ്തു നോക്കിയാലോ… തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും

 സാമ്പാർ :–

INGREDIENTS

പരിപ്പ്:1/2cup

മഞ്ഞൾപൊടി:1/4tsp

ഉപ്പ് :1tsp

പുളിവെള്ളം :നിങ്ങളുടെ ടേസ്റ്റിനനുസരിച്

വെളിച്ചെണ്ണ:2tbsp

ഉലുവ:1tsp

ചെറിയുള്ളി:10-15

പച്ചമുളക്:3

ശർക്കര:1 ചെറിയ കഷ്ണം

കായം:ചെറിയ കഷ്ണം

പച്ചക്കറികൾ

മുളക്പൊടി :1 1/2tsp

മല്ലിപൊടി:2tsp

തക്കാളി :2

മല്ലിയില

വെളിച്ചെണ്ണ :2tbsp

കടുക്:1tsp

കറിവേപ്പില:1തണ്ട്

ഉണക്കമുളക് :3

കായപൊടി:1pinch

ഉലുവപൊടി :1pinch

തയ്യാറാക്കേണ്ട വിധം

ആദ്യം പരിപ്പ് കുക്കറിൽ ഇട്ട് മഞ്ഞളും ഉപ്പും വെള്ളവും ചേർത്തു വേവിക്കാൻ വെക്കാം.ഇനി ഒരു പാത്രമെടുത്ത് അടുപ്പിൽ വെക്കാം.

ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിക്കാം ചൂടാവുമ്പോൾ ഉലുവ ഇടാം. ശേഷം ചെറിയുള്ളി പച്ചമുളക് എന്നിവ ചേർത്തു നന്നായി വഴറ്റാം

. കളർ മാറി വരുമ്പോൾ പുളിവെള്ളം ചേർത്തു തിളപ്പിക്കാം. ഇത് തിളച്ചു വരുമ്പോൾ മഞ്ഞൾപൊടി, കായം, ശർക്കര എന്നിവ ഇട്ട് കൊടുക്കാം.

ഇനി ഇതിലേക്ക് പച്ചക്കറികൾ ചേർക്കാം (വഴുതനയും വെണ്ടയ്ക്കയും തക്കാളിയും ഒഴികെ).പച്ചക്കറികൾ പകുതിയിലേറെ വേവുമ്പോൾ വഴുതന ചേർക്കാം.

വഴുതന വേവുമ്പോൾ വെണ്ടയ്ക്ക ചേർക്കാം. ഇനി ഇതിലേക്ക് മുളക്പൊടി മല്ലിപൊടി എന്നിവ ചേർത്തു മിക്സ് ചെയ്യാം. ഇനി ഇതിലേക്ക്പരിപ്പ് വേവിച്ചതും തക്കാളിയും ചേർക്കാം ചേർക്കാം. ഇനി ഇതിലേക്ക് ആവിശ്യത്തിനുള്ള ഉപ്പും കാശ്മീരി മുളക്പൊടിയും ചേർക്കാം.

ഇതൊക്കെ ചേർത്തു തിളക്കുമ്പോൾ മല്ലിയില അറിഞ്ഞതും ചേർക്കാം. എന്നിട്ട് തീ ഓഫ് ചെയ്യാം. മറ്റൊരു ചട്ടി എടുത്ത് ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം. ചൂടാവുമ്പോൾ കടുക് വറ്റൽമുളക് കറിവേപ്പില ഇട്ട് കൊടുത്തു ഇത് കറിയിൽ ചേർക്കാം.

മുകളിലായി ഇത്തിരി ഉലുവപൊടിയും കായപൊടിയും ഇട്ട് കൊടുത്തു അടച്ചു വെക്കാം. 10 മിനുട്ടിന് ശേഷം മിക്സ് ചെയ്ത് ഉപയോഗിക്കാം.

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here