അമ്പഴങ്ങ അച്ചാർ
ചേരുവകൾ
അമ്പഴങ്ങ : അരകിലോഗ്രാം
മുളകുപൊടി : 4 സ്പൂൺ
കായം : ഒരു കഷണം
ഉപ്പ് : മുക്കാൽ സ്പൂൺ
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
വറ്റൽമുളക്
പാകം ചെയ്യുന്ന വിധം
അമ്പഴങ്ങ നീളത്തിൽ മുറിച്ചെടുത്ത് വെളിച്ചെണ്ണയിൽ വഴറ്റുക. വഴറ്റിയ കഷണത്തിലേക്ക് മുളകുപൊടി, ഉപ്പ്,വറുത്തു പൊടിച്ചകായം ഇവചേർക്കുക.
മഞ്ഞൾപൊടിയിട്ട് തിളപ്പിച്ചവെള്ളം ചൂടാറിയശേഷം കൂട്ടിൽ ഒഴിച്ച് ഇളക്കി കറിവേപ്പില ഇട്ട് അരമണിക്കൂർ വെയ്ക്കുക.
ചട്ടിയിൽ കടുകിട്ട് പൊട്ടിച്ച് വറ്റൽമുളകും കറിവേപ്പിലയും വറുത്തുകോരി കൂട്ടിൽ ഒഴിക്കുക. അച്ചാർ റെഡി.
അച്ചാർ തയ്യാറാക്കുന്ന വിധം ഇഷ്ടമായെങ്കിൽ എല്ലാവരും ട്രൈ ചെയ്തു നോക്കുകയും ഷെയർ ചെയ്യുകയും ചെയ്യു..