ചിക്കൻ വെച്ച് ഒരുപാട് ഐറ്റംസ് നമ്മളെല്ലാവരും ഉണ്ടാക്കാറുണ്ട് എന്നാൽ വീട്ടിൽ വരുന്ന വിരുന്നുകാർക്കും പെട്ടെന്നുള്ള പാർട്ടിക്കും വിളമ്പാൻ ഇതുപോലൊരു കിടിലൻ ചിക്കൻ റെസിപ്പി വേറെയില്ല
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ
സവാള-1
മല്ലി-1tbsp
തൈര്-3tbsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1tsp
മഞ്ഞൾപ്പൊടി-1/4tsp ഉലുവാപ്പൊടി-2പിഞ്ച്
ഉപ്പ്-ആവശ്യത്തിന്
കുരുമുളക്-5, 6 എണ്ണം
ചുവന്ന വറ്റൽ മുളക്-8എണ്ണം
ചെറിയ ജീരകം-1/2tsp പെരുഞ്ചീരകം-1/2tsp
ഗ്രാമ്പൂ -2എണ്ണം
പട്ട-ചെറിയ കഷ്ണം
പശുവിൻ നെയ്യ്-2tbsp
കറിവേപ്പില –
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി എടുത്തതിനു ശേഷം അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ ചെറിയ ജീരകം 8 വറ്റൽമുളക് അര ടീസ്പൂൺ കുരുമുളക് ഒരു ചെറി ചെറിയ കഷ്ണം പട്ട രണ്ട് ഗ്രാമ്പു ഇട്ട് നല്ലവണ്ണം ഒന്ന് ചൂടാക്കിയെടുക്കുക.. ഇതിൽ നിന്നും ഒരു മണം വരുന്ന സമയത്ത് നമുക്ക് തീ ഓഫ് ചെയ്യാം( ചെറിയ തീയിൽ വളർത്തിയെടുക്കാൻ ശ്രമിക്കുക)
ഇതൊന്നു ചൂടാറിയതിനു ശേഷം ഒരു മിക്സിയുടെ ജാർ ഇട്ട് കാൽ കപ്പ് വെള്ളവും ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തിലുള്ള പുളി വെള്ളത്തിൽ കലക്കി അതിനുശേഷം ആ വെള്ളവും ഈ മിക്സിയുടെ ജാർ ലേക്ക് ഒഴിച്ചു കൊടുത്തതിനുശേഷം നല്ല പേസ്റ്റ് പോലെ അടിച്ചെടുത്ത് കൊണ്ടുവരാം…. ഈയൊരു മസാല പേസ്റ്റ് നമ്മൾ എടുത്തു വച്ചിരിക്കുന്ന ചിക്കൻ ഇലേക്ക് നല്ലവണ്ണം തേച്ചുപിടിപ്പിക്കുക അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ പുളിപ്പില്ലാത്ത തൈര് അര ടീസ്പൂൺ ചെറുനാരങ്ങാനീരും ആവശ്യത്തിനുള്ള ഉപ്പും അര ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് അരമണിക്കൂറോളം ഫ്രിഡ്ജിൽ വെക്കാം……
ഇനി ഒരു പാനിലേക്ക് രണ്ട് അല്ലെങ്കിൽ മൂന്ന് ടേബിൾസ്പൂൺ ഓളം പശുവിൻ നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ഒരു മീഡിയം സൈസ് സവാള വളരെ ചെറിയതായി അറിഞ്ഞതിനുശേഷം നല്ല സോഫ്റ്റ് ആക്കി വൈറ്റ് എടുക്കുക… സവാള വഴന്നു വരുന്ന സമയം തന്നെ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ടു പിഞ്ചു ഉലുവാപ്പൊടിയും ഇട്ട് നല്ലവണ്ണം വഴറ്റിയെടുക്കുക ശേഷം നമ്മൾ മാറ്റിവെച്ച ചിക്കനും ഇതിലേക്ക് സവാള യുമായി നല്ലവണ്ണം മിക്സ് ചെയ്തു എടുക്കുക….കുറച്ചു കറിവേപ്പില കൂടി ഇട്ട് കൊടുക്കുക…. തീ ഒരു മീഡിയം ഫ്രെയിം ആക്കി വെച്ചതിനു ശേഷം 10മിനിറ്റ് ചിക്കൻ വേവിച്ചെടുക്കാം…. 10 മിനിട്ടിനു ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ഒരു ടീസ്പൂൺ ശർക്കര പൊടിച്ചതും ഇട്ടുകൊടുക്കുക നല്ലവണ്ണം മിക്സ് ചെയ്തു രണ്ട് മിനിട്ട് കൂടി വേവിക്കുക….. അതി സ്വാദിഷ്ഠമായ ചിക്കൻ ഗീ റോസ്റ്റ് റെഡി….
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ chicken ghee roast ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.