Home Pickle ഒട്ടും തന്നെ കയ്പില്ലാത്ത നാരങ്ങ അച്ചാർ ഉണ്ടാക്കിയിട്ടുണ്ടോ? ഇത്തവണ ഓണത്തിന് അച്ചാർ ഇങ്ങനെ ഒന്ന് ഉണ്ടാക്കി...

ഒട്ടും തന്നെ കയ്പില്ലാത്ത നാരങ്ങ അച്ചാർ ഉണ്ടാക്കിയിട്ടുണ്ടോ? ഇത്തവണ ഓണത്തിന് അച്ചാർ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ

 

നാരങ്ങ അച്ചാർ

ചേരുവകൾ:

1. നാരങ്ങ – 10 എണ്ണം

2. പഞ്ചസാര – 1 ടേബിൾസ്പൂൺ

3. വെള്ളം – 1 1/2 കപ്പ്

4. നല്ലെണ്ണ – 4 ടേബിൾസ്പൂൺ

5. കടുക് – 1 ടീസ്പൂൺ

6. ഉലുവ – ഒരു നുള്ള്

7. ഇഞ്ചി – 1 ടീസ്പൂൺ

8. വെളുത്തുള്ളി – 2 ടീസ്പൂൺ

9. കാശ്മീരി മുളകുപൊടി – 2 ടേബിൾസ്പൂൺ

10. കാന്താരിമുളക് – 5 എണ്ണം

11. കറിവേപ്പില

12. ഉലുവ വറുത്തു പൊടിച്ചത് – 1/2 ടീസ്പൂൺ

13. ചൊർക്ക/വിനാഗിരി – 2 ടേബിൾസ്പൂൺ

14. ഉപ്പ് – ആവശ്യത്തിന്

പാചകം ചെയ്യുന്ന രീതി:

1. കഴുകി വൃത്തിയാക്കിയ നാരങ്ങ 8 കഷണമായി മുറിക്കുക

2. നാരങ്ങ പഞ്ചസാരയും വെള്ളവും ചേർത്ത് 15 മിനിറ്റ് തിളപ്പിച്ചെടുക്കുക(നാരങ്ങയുടെ കയ്പ് പോകാൻ ആണ് ഇങ്ങനെ ചെയ്യുന്നത്)

3. ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കുക

4. അതിലേക്ക് ഉലുവ ചേർത്ത് കൊടുക്കുക

5. ഇഞ്ചി, വെളുത്തുള്ളി, മുളക് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക

6. അതിലേക്ക് മുളകുപൊടി ചേർത്ത് ചെറുതീയിൽ വച്ച് വഴറ്റിയെടുക്കുക

7. കറിവേപ്പില കൂടി ചേർത്ത് വഴറ്റിയെടുക്കുക

8. അതിലേക്ക് തിളപ്പിച്ച് വച്ച നാരങ്ങ ചേർത്ത് കൊടുക്കുക

9. ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക

10. തിളച്ച് കുറുകി വരുമ്പോൾ ഉലുവ പൊടിച്ചത് ചേർത്ത് മിക്സ് ചെയ്യുക

11. ചൊർക്ക കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക

12. ചൂട് ആറിയതിന് ശേഷം ചില്ലു കുപ്പിയിൽ ആക്കി സൂക്ഷിക്കുക

വിശദമായ വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here