Ingredients
അയല മീൻ:3
മുളക്പൊടി:1tsp
മഞ്ഞൾപൊടി :1/2tsp
വലിയജീരകം പൊടിച്ചത് :1/2tsp
കുരുമുളക്പൊടി :3/4tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്:1tsp
ഉപ്പ് :ആവിശ്യത്തിന്
വെളിച്ചെണ്ണ പൊരിക്കാൻ
കറിവേപ്പില :1തണ്ട്
തയ്യാറാക്കുന്ന വിധം
ആദ്യം മീൻ വൃത്തിയാക്കി വെച്ചു നന്നായി വരഞ്ഞിടാം. എന്നാലെ മസാല നന്നായി മീനിൽ പിടിക്കൂ. ഇനി ഒരു പത്രമെടുത്ത് അതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, വലിയജീരകപ്പൊടി, കുരുമുളക്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉപ്പ് എന്നിവ ചേർത്തു ആവിശ്യത്തിന് വെള്ളവും ചേർത്തു നന്നായി മിക്സ് ചെയ്യാം.
എന്നിട്ട് ഇത് മീനിൽ തേച്ചു പിടിപ്പിക്കാം. കുറച്ചു സമയം മസാല പിടിക്കാൻ വേണ്ടി വെക്കാം. ശേഷം ഫ്രൈ പാൻ എടുത്ത് ചൂടാക്കി വെളിച്ചെണ്ണ ഒഴിച് കൊടുക്കാം ചൂടാവുമ്പോൾ അയല മീൻ ഓരോന്നായി വെച്ചു കൊടുത്തു ഫ്രൈ ചെയ്യാം.
ടേസ്റ്റിനു വേണ്ടി കറിവേപ്പില പൊരിക്കുന്ന എണ്ണയിലേക്ക് ഇട്ടുകൊടുക്കാം. പിന്നെ മീൻ പൊരിക്കുമ്പോൾ എണ്ണ പുറത്തേക്ക് തെറിക്കാതിരിക്കാൻ വേണ്ടി അടച്ചുവച്ചും വേവിക്കാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അയല മീൻ പൊരിച്ചത് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.