Home Recipes ഹെൽത്തിയും രുചികരവുമായ റാഗി ന്യൂഡിൽസ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.. തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു...

ഹെൽത്തിയും രുചികരവുമായ റാഗി ന്യൂഡിൽസ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.. തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ..

റാഗി__ന്യൂഡിൽസ്

ഒരു പാത്രത്തിൽ വെള്ളമൊഴിച്ചു നന്നായി ചൂടായി കഴിയുമ്പോൾ റാഗി വെർമിസെല്ലി – 180 ഗ്രാം ഇട്ട് കൊടുക്കുക.

കൂടെ ആവശ്യത്തിന് ഉപ്പും 1 ടേബിൾ സ്പൂൺ ഓയിലും കൂടി ചേർക്കുക.

ഫ്ളൈയിം ഓഫ് ചെയ്ത് മൂടി വെക്കുക.

ഇനി ഇതിനാവശ്യമായ പച്ചക്കറികൾ ചെറുതായി അരിഞ്ഞെടുക്കുക.

സവാള 1 കപ്പ്
തക്കാളി 1/2 കപ്പ്
ക്യാരറ്റ് 1/2 കപ്പ്
ബീൻസ് 1/2 കപ്പ്
ക്യാബേജ് 1 കപ്പ്‌
കാപ്സികം 1/2 കപ്പ്
പച്ചമുളക് 4 എണ്ണം

ഇനി ഒരു ബൌളിലേക്ക് 2 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. ആവശ്യത്തിന് ഉപ്പും 1/2 ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് ബീറ്റ് ചെയ്യുക.

ഇനി ചൂടായ കാടായിയിൽ ഓയിൽ ഒഴിച്ച് മുട്ട മിക്സ്‌ ഒഴിച്ച് ഇളക്കി എടുക്കുക.

ഇനി വെജിറ്റബ്ൾസ് വേവിച്ചെടുക്കാം.
കാടായി അടുപ്പിൽ വെച്ച് ഓയിൽ ഒഴിച്ച് 1/2 ടേബിൾ സ്പൂൺ വെളുത്തുള്ളിയും നേരത്തെ അരിഞ്ഞുവെച്ച പച്ചക്കറികളും ഓരോന്നായി ഇട്ട് കൊടുക്കുക.

ഇടക്ക് മൂടി വെക്കുക

ഇടക്ക് 1 ടീസ്പൂൺ മുളക് പൊടി, ആവശ്യത്തിന് ഉപ്പ്, 1/2 ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് കൊടുക്കാം.

വഴറ്റി കഴിയുമ്പോൾ അതിലേക്ക് മുട്ട ചിക്കിയത് ഇട്ട്കൊടുക്കുക.

നന്നായി ഇളക്കുക.

വെള്ളം പോകാനായി അരിപ്പയിൽ ഊറ്റി വെച്ചിരുന്ന റാഗി ഇതിലേക്ക് ഇട്ട് കൊടുക്കുക. ഉപ്പ് കുറവുണ്ടെങ്കിൽ ചേർക്കാം.

ഒരു സ്പൂൺ വിനീഗർ കൂടി ചേർക്കുക. വിനീഗർ നിർബന്ധമില്ല.

ഇളക്കുമ്പോൾ കുഴയാതെ ഇളക്കുവാൻ ശ്രദ്ധിക്കണം.

1 മിനിറ്റ് കൊണ്ട് ഇളക്കി പ്ലേറ്റിലേക്ക് മാറ്റാം

ഇപ്പോൾ റാഗി ന്യൂഡിൽസ് തയ്യാർ.

[ Let’s see how to prepare healthy and delicious ragi noodles

Take 3 glass of water in a vessel and add enough salt and 1 tbsp oil. When it boils add 180 gm vermicelli.

Turn off the flame and cover it for 5 minutes. After 5 minutes strain the water.

Next we can chop the vegetables.

onion 1 cup
Tomatoe 1/2 cup
Carrots 1/2 cup
beans 1/2 cup
cabbage 1 cup
Capsicum 1/2 cup
green chillies 4 pieces

Take another bowl and add 2 eggs into it.
Add enough salt and 1/2 tsp pepper powder and mix well .

Take pan and add 2 table spoon oil. Then add the egg mix and stir continuously to make it small pieces.

Nextly we can cook vegetables.
Add 1 table spoon oil and add 1/2 tablespoon garlic and chopped vegetables one by one.

Cover occasionally
When it is half cooked add 1 tsp chilli powder, enough salt and 1/2 tsp pepper powder.

After mixing it add firstly prepared egg.

Mix it well and add cooked ragi and mix well.

If salt is low, add it.

Add a teaspoon of vinegar. Vinegar is optional.

Stir for 1 minute.

Now the ragi noodles are ready.]

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റാഗി ന്യൂഡിൽസ്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here