Home Payasam ഓണം സ്പെഷ്യൽ പൈനാപ്പിൽ പായസം നിങ്ങളാരെങ്കിലും ഇതു കഴിച്ചു നോക്കിയിട്ടുണ്ടോ ഇല്ലാത്തവർ തീർച്ചയായും ട്രൈ...

ഓണം സ്പെഷ്യൽ പൈനാപ്പിൽ പായസം നിങ്ങളാരെങ്കിലും ഇതു കഴിച്ചു നോക്കിയിട്ടുണ്ടോ ഇല്ലാത്തവർ തീർച്ചയായും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും….

പൈനാപ്പിൽ പായസം തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ:

പൈനാപ്പിൽ – l kg

ശർക്കര – 380 g

Chopped pineapple-1/4cup

രണ്ടാം പാൽ – 3 cup

ഒന്നാം പാൽ – lcup

ചൗവ്വരി-3tbs

ഏലയ്ക്ക

നെയ്യ്

അണ്ടിപ്പരിപ്പ്

മുന്തിരങ്ങ

തയ്യാറാക്കുന്ന വിധം:

പൈനാപ്പിൽ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക ശേഷം അരിച്ചെടുത്ത് മാറ്റിവെക്കുക.

ഇനി ശർക്കര പാനി തയ്യാറാക്കാൻ ശർക്കരയിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക. ശേഷം ഒരു പാനിലേക്ക് കുറച്ച് ഏറെ വെള്ളം വെച്ച് ചൂടാകുമ്പോൾ കഴുകിയെടുത്ത ചൗവ്വരി ചേർത്ത് വേവിക്കുക.

ഇനി പായസം തയ്യാറാക്കാൻ ഉരുളി അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ നെയ്യ് ചേർത്ത് അണ്ടിപ്പരിപ്പ് മുന്തിരിങ്ങ വറുത്ത് എടുക്കുക.

ശേഷം ആവശ്യത്തിനുള്ള നെയ്യും കൂടി ചേർത്ത് അരച്ചെടുത്ത പൈനാപ്പിളും ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞടുത്ത പൈനപ്പിളും കൂടി ചേർത്ത് നന്നായി നെയ്യിൽ വഴറ്റിയെടുക്കുക. ശേഷം ചെറിയ തീയിൽ പൈനാപ്പിൽ നന്നായി വേവിക്കുക. പൈനാപ്പിൽ നന്നായി വെന്തു വരുമ്പോൾ ശർക്കര പാനി ചേർത്ത് നന്നായി കുറുക്കിയെടുക്കുക.

ശേഷം രണ്ടാം പാൽ ചേർത്ത് നന്നായി ഇളക്കി ഏലയ്ക്കാപൊടിയും ചേർത്ത് രണ്ടാം പാൽ ഒന്ന് വറ്റിച്ച് കുറുക്കിയെടുക്കുക. രണ്ടാം പാൽ ഒന്ന് കുറുകി വരുമ്പോൾ വേവിച്ച പൗവ്വരിയും കൂടി ചേർത്ത് നന്നായി തിളപ്പിക്കുക.

ശേഷം ഒന്നാം പാൽ ചേർത്ത് ചൂടാക്കിയെടുത്ത് ഫ്ളിയം നിർത്തുക. ശേഷം വറുത്ത അണ്ടിപ്പരിപ്പും മുന്തിരങ്ങയും ചേർത്ത് മിക്സ് ചെയ്യുക. രുചികരമായ പൈനാപ്പിൽ പായസം തയ്യാറായി.

വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക.Recipe Link:👇

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പൈനാപ്പിൾ പായസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here