Home Chicken നാഗർകോയിൽ ചിക്കൻ കറി… ഒരു അടിപൊളി ആൻഡ് വെറൈറ്റി ചിക്കൻ കറി നിങ്ങളെല്ലാവരും ട്രൈ ചെയ്തു...

നാഗർകോയിൽ ചിക്കൻ കറി… ഒരു അടിപൊളി ആൻഡ് വെറൈറ്റി ചിക്കൻ കറി നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കൂ… തീർച്ചയായും ഇഷ്ടപ്പെടും..

 

ഹാറൂൺ ഇക്കാ സ്പെഷ്യൽ നാഗർകോയിൽ ചിക്കൻ കറി

ഇൻഗ്രീഡിയൻസ്

ചിക്കൻ ഒരു കിലോ

സവാള നാല്

തക്കാളി-2

പച്ചമുളക്-4

രണ്ട് ടേബിൾസ്പൂൺ ചിക്കൻ മസാല

കുറച്ച് കറിവേപ്പില

ആവശ്യത്തിന് ഉപ്പ് ഓയിൽ

മൂന്നോ നാലോ ഗ്രാമ്പൂ പട്ട ഏലക്ക

ഒരു ടേബിൾ സ്പൂൺ ജിഞ്ചർഗാർലിക് പേസ്റ്റ്

ഒരു ടേബിൾ സ്പൂൺ മുളക് പൊടി

അര ടേബിൾ സ്പൂൺ മഞ്ഞൾപൊടി

ഒരു ടേബിൾ സ്പൂൺ പെരുംജീരകംപൊടിച്ചത്

അര ടേബിൾ സ്പൂൺ കുരുമുളക് പൊടി

തയ്യാറാക്കുന്ന വിധം

ആദ്യം അല്പം ഓയിൽ ഗ്രാമ്പൂ പട്ട ഏലക്ക എന്നിവ ഒന്ന് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് കറിവേപ്പിലയും പച്ചമുളകും അരിഞ്ഞുവെച്ച സവാളയും കൂടെ ചേർത്ത് നല്ലപോലെ ഒന്ന് മൂടിവെച്ച് വഴറ്റിയെടുക്കണം.

ഇത് വഴന്നു വന്നാൽ ഇതിലേക്ക് തക്കാളി കൂടി ചേർത്ത് കൊടുക്കാം.ഇതിലേക്ക് ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർത്ത് നല്ലപോലെ മിക്സ് ആക്കി എടുക്കുക.

ബിരിയാണി മസാല ഒഴിച്ച് ബാക്കി എല്ലാ മസാലപ്പൊടികളും ഉപ്പും ചേർത്ത് ചേർത്ത് ഒന്നുകൂടി നന്നായി വഴറ്റിയെടുക്കുക. എന്നിട്ട് ഇതിലേക്ക് ചിക്കൻ ചേർത്ത് കൊടുത്തു അത് ഇളക്കി ഒന്നുകൂടി മൂടിവെച്ച് വേവിച്ച് എടുക്കാം.

ഇതിലേക്ക് ഇനി ബിരിയാണി മസാല കൂടി ചേർത്ത് ഒരു ഗ്ലാസ് വെള്ളം(180ml) കൂടി ഒഴിച്ച് നല്ലപോലെ വേവിച്ചെടുക്കണം.

ചിക്കൻ നല്ലപോലെ വെന്തു വന്നാൽ ഇതിലേക്ക് മല്ലിയില ചേർത്ത് മൂടിവെച്ച് വേവിച്ച് എടുത്താൽ നമ്മുടെ സ്വാദിഷ്ടമായ നഗർകോയിൽ ചിക്കൻ കറി റെഡി ആകുന്നതാണ്.

വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ കറി  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here