Home Cake ബേക്കിംഗ് പൗഡർ , ബേക്കിങ് സോഡ ഓവൻ ഇല്ലാതെ വായിലിട്ടാൽ അലിഞ്ഞ്പോകും മലായ് കേക്ക് ഉണ്ടാകാം…...

ബേക്കിംഗ് പൗഡർ , ബേക്കിങ് സോഡ ഓവൻ ഇല്ലാതെ വായിലിട്ടാൽ അലിഞ്ഞ്പോകും മലായ് കേക്ക് ഉണ്ടാകാം… അടിപൊളിയാണ് ട്ടോ എല്ലാവരും ട്രൈ ചെയ്തു നോക്കൂ…

ഉണ്ടാകുന്ന വിധം

ഒരു ബൗളിലേക് മൂന്ന് മുട്ട അരക്കപ്പ് പഞ്ചസാര ഒരു ടീസ്പൂൺ വാനില എസ്സെൻസ് ചേർത്ത് നന്നായി അടിച്ചെടുക്കുക .

ഇതിലേക്കു ഒരു ടേബിൾസ്പൂൺ ഓയിൽ കാൽ ടീസ്പൂൺ ഉപ്പ് ചേർത്തിളക്കുക മുക്കാൽ കപ്പ് മൈദ കുറേശ്ശേ ചേർത്തു മെല്ലെ ഫോൾഡ് ചെയ്തെടുക്കുക .

ഗ്രീസ് ചെയ്ത ഒരു മോൾഡിലേക്ക് ബാറ്റർ ഒഴിച്ച് 10 മിനുട്ട് പ്രിഹീറ്റ്‌ ചെയ്ത പാനിലേക് വെച്ചുകൊടുത്തു 25 മിനുട്ട് ബേക്ക് ചെയ്യുക .ഒരു സോസ്പാനിലേക് രണ്ട് കപ്പ് പാൽ അരക്കപ്പ് മിൽക്‌മൈഡ് ചേർത്ത് കുറുക്കിയെടുക്കുക .

ഇതിലേക്കു അരടീസ്പൂൺ ഏലക്കാപ്പൊടി ഒരു നുള്ള് കുങ്കുമം ചേർത്തിളക്കി തീ ഓഫ് ചെയ്യാം .കേക്കിന്റെ മുകളിൽ ഒരു ഫോർക് കൊണ്ട് കുത്തികൊടുക്കുക .ഇതിന്റെ മുകളിലേക്കു മലായ് ഒഴിച്ചുകൊടുക്കുക.

പിസ്താ ബദാം ചെറി വെച്ചലങ്കരികാം

വിശദമായ വിഡിയോക്കായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മലായി കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here