Home Chicken ആർക്കും ഇഷ്ട്ടമാകുന്ന ഒരു കിടിലൻ ബട്ടർ ചിക്കൻ ഉണ്ടാക്കിയെടുക്കാം.. വളരെ ടേസ്റ്റി ആയ റെസിപ്പി നിങ്ങളെല്ലാവരും...

ആർക്കും ഇഷ്ട്ടമാകുന്ന ഒരു കിടിലൻ ബട്ടർ ചിക്കൻ ഉണ്ടാക്കിയെടുക്കാം.. വളരെ ടേസ്റ്റി ആയ റെസിപ്പി നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കൂ…

 

ചേരുവകൾ

കഴുകി വൃത്തിയാക്കിയ 500 gm ചിക്കനിലേക്ക് അര ടിസ്പൂൺ ഇഞ്ചിവെളുത്തുള്ളി പേസ്റ്റും, 1 ടിസ്പൂൺ കാശ്മീരി മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും, ഒരു അര ചെറുനാരങ്ങയുടെ നീരും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് അരമണിക്കൂർ മാറ്റിവെക്കുക.

ഒരു പാനിൽ കുറച്ചു ബട്ടർ ഇട്ടുകൊടുത്തു മെൽട്ട് ആയതിനുശേഷം രണ്ട് സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. അതിലേക്ക് 3 തക്കാളി അരിഞ്ഞത് ചേർത്തുകൊടുക്കുക.

ശേഷം 7 അണ്ടിപരിപ്പും 4 ഏലക്കയും 4 ഗ്രാമ്പുവും കൂടെ ഇട്ടുകൊടുക്കുക. ഇതെല്ലാം കൂടെ മിക്സ്‌ ചെയ്തതിനു ശേഷം 1 ടിസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കുക. ശേഷം 1 ടിസ്പൂൺ മുളകുപൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് 10 മിനുട്ട് അടച്ചുവെച്ച് വേവിക്കുക. അതിനു ശേഷം ഈ മസാല മിക്സിയിൽ നന്നായി അടിച്ചെടുത്ത് അരിച്ചതിനുശേഷം മാറ്റി വെക്കുക.

പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുക്കുക. മാഗ്നെറ്റ് ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ വറുത്തെടുത്തു മാറ്റി വെക്കുക. ശേഷം പാത്രത്തിലേക്ക് ബട്ടർ ഇട്ടുകൊടുക്കുക അതിലേക്ക് രണ്ട് പച്ചമുളക് നടുവേ കീറി ഇട്ടുകൊടുത്ത് പച്ചമണം മാറുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് ചേർത്ത്കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം കുറച്ചു കസൂരിമേത്തി കൂടെ ചേർത്ത് 10 മിനുട്ട് അടച്ചുവെക്കുക.

ശേഷം അതിലേക്ക് ചിക്കനിട്ടു കൊടുക്കുക. അതിലേക്ക് 4 ടേബിൾസ്പൂൺ ഫ്രഷ്ക്രീം ഉം കുറച്ചു മല്ലിയിലയും ചേർക്കുക. എന്നിട്ട് 10 ഓ 15 ഓ മിനുട്ട് അടച്ചുവെച്ചതിനു ശേഷം ഉപയോഗിക്കാവുന്നതാണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബട്ടർ ചിക്കൻ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here