Home Recipes നാലുമണി ചായയ്ക്ക് കഴിക്കാനായി ബ്രെഡ് കൊണ്ട്ഇതാ 3 ഒരു കിടിലൻ സ്നാക്ക് ബ്രെഡ് സമൂസ.. വളരെ...

നാലുമണി ചായയ്ക്ക് കഴിക്കാനായി ബ്രെഡ് കൊണ്ട്ഇതാ 3 ഒരു കിടിലൻ സ്നാക്ക് ബ്രെഡ് സമൂസ.. വളരെ ടേസ്റ്റിയായ ഈ റെസിപ്പി നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കൂ..

Bread samosa

സമൂസ ഷീറ്റ് ഇല്ലാതെ നല്ല രുചിയിൽ സമൂസ ഉണ്ടാക്കാം

സമൂസ ഫില്ലിംഗ്

ഓയിൽ. 2tbsp

ജീരകം. 1/4tsp

സവാള. 2tbsp

ഇഞ്ചിവെളുത്തുള്ളി. 1/2tsp

മഞ്ഞൾ പൊടി. 1/4tsp

മുളക് പൊടി. 1/2tsp

ജീരകപൊടി. 1/4tsp

ഗരംമസാല. 1/4 tsp

വേപ്പില. കുറച്ചു

ഗ്രീൻപീസ്. 3tbsp

ഉരുളക്കിഴങ്ങു. 1

ഉപ്പ്. ആവശ്യത്തിന്

ബ്രെഡ് . 7

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ഓയിൽ ഒഴിച്ചു ചൂടാകുമ്പോൾ ജീരകം ചേർക്കുക. ഇതിലേക്ക് സവാള ചേർത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റുക. ഇനി മുളക് പൊടി മഞ്ഞൾ പൊടി ജീരകപൊടി ചേർത്ത് വഴറ്റുക. അതിനു ശേഷം ഗ്രീൻ പീൻസ് ചേർത്ത് വഴറ്റി 2 tbs വെള്ളം ചേർക്കുക. ഇതിലേക്ക് വേവിച്ചു വേവിച്ചു വച്ച ഉരുളക്കിഴങ്ങു ചേർത്ത് കൊടുക്കണം. കുറച്ചു കറിവേപ്പില. ഗരംമസാല ചേര്ത്തു വഴറ്റി മാറ്റി വക്കുക

ബ്രെഡ് ചപ്പാത്തി പരത്തുന്ന പോലെ പരത്തി എടുത്തു ഒരു ബൗൾ വെച്ച് റൗണ്ട് ആയി കട്ട്‌ ചെയുക. ഒരു കോൺ പോലെ മടക്കി ഉള്ളിൽ മസാല കുറച്ചു വെച്ചതിനു ശേഷം വെള്ളം കൊണ്ട് സൈഡ് ഒട്ടിക്കുക. ഓയിൽ ചൂടാക്കി ഓരോന്നായി ഇട്ടു ഫ്രൈ ചെയുക.

2.ബ്രെഡ് ആറെണ്ണം

സവാള 1

തക്കാളി 1

പച്ചമുളക് 1

മല്ലിയില ഒരു കപ്പ്

ഉപ്പ് ആവശ്യത്തിന്

അരിപ്പൊടി രണ്ട് ടേബിൾസ്പൂൺ

ഗോതമ്പു പൊടി മൂന്നു ടേബിൾ സ്പൂൺ

ടൊമാറ്റോ സോസ് രണ്ട് ടേബിൾസ്പൂൺ

ആറ് കഷ്ണം ബ്രെഡ് വെള്ളത്തിൽ മുക്കി അതിനുശേഷം വെള്ളം എല്ലാം പിഴിഞ്ഞു കളയുക അതിനുശേഷം ബ്രഡ് പൊടിച്ച് ഇടുക ഇതിലേക്ക് സവാള തക്കാളി പച്ചമുളക് മല്ലിയില ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക അതിനുശേഷം ഗോതമ്പുപൊടി അരിപൊടി ടൊമാറ്റോ സോസ്ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു എടുക്കുക അതിനുശേഷം കയ്യിൽ കുറച്ച് ഓയിൽ പുരട്ടുക ചെറിയ ചെറിയ പീസുകൾ എടുത്ത് കയ്യിൽ വെച്ച് ഒന്ന് ചെറുതായി ഒന്ന് അമർത്തി എടുക്കുക എണ്ണ ചൂടാകുമ്പോൾ നല്ല ഗോൾഡൻ കളർ ഫ്രൈ ചെയ്തെടുക്കുക
ബ്രെഡ് കൊണ്ട്5മിനിറ്റിൽ സൂപ്പർ ടേസ്റ്റി സ്നാക്ക്

3.ബ്രഡ് അഞ്ച് എണ്ണം
സവാള കാൽ കപ്പ്
തക്കാളി. കാൽകപ്പ്
മൈദ കാൽക്കപ്പ്
കോൺഫ്ലോർ രണ്ട് ടേബിൾസ്പൂൺ
ടോമാറ്റോ സോസ് രണ്ട് ടേബിൾസ്പൂൺ
സോയ സോസ് 2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്

ഒരു ബൗളിൽ കുറച്ചു വെള്ളം എടുക്കുക ഓരോ പീസ് ബ്രെഡും എടുത്തു വെള്ളത്തിൽ മുക്കി നല്ലപോലെ കയ്യിൽ വെച്ച് അമർത്തി വെള്ളം മുഴുവനായും കളയുക 5 ബ്രെഡും ഇതേപോലെതന്നെ ചെയ്യുക. ഇതിലേക്ക് സവാള തക്കാളി, ക്യാപ്സിക്കം, മൈദ. കോൺഫ്ലോർ, ടൊമാറ്റോ സോസ് സോയ സോസ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക അതിനുശേഷം കയ്യിൽ കുറച്ച് ഓയിൽ പുരട്ടുക ചെറിയ പീസുകൾ എടുത്ത് കയ്യിൽ വെച്ച് ചെറുതായൊന്ന് ഉരുട്ടിയെടുക്കുക. ഓയിൽ ചൂടാകുമ്പോൾ മീഡിയം ഫ്രെയിമിൽ വെച്ച് ഗോൾഡൻ കളറിൽ ട്രൈ ചെയ്തു മാറ്റുക ഡീറ്റെയിൽ ആയി അറിയുവാൻ ഈ വീഡിയോ കാണുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബ്രെഡ് കൊണ്ടുള്ള സ്നാക്ക്സ്   ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here