Home Egg എഗ്ഗ് ബ്രെഡ് റോൾ വളരെ ടേസ്റ്റിയായ ഈ റെസിപ്പി നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കൂ...

എഗ്ഗ് ബ്രെഡ് റോൾ വളരെ ടേസ്റ്റിയായ ഈ റെസിപ്പി നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്…

ഫില്ലിംഗ്

ഒരു പാത്രം ചൂടാക്കി അതിലോട്ടു ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ
ഒഴിച്ചു കൊടുക്കാം.

അതിലേക്ക്
രണ്ടു മുട്ട
പൊട്ടിച്ചു ചേർത്തു കൊടുക്കാം.
മുട്ടയിലോട്ട് ആവശ്യത്തിനുള്ള
ഉപ്പും
കുരുമുളകുപൊടിയും
ചേർത്തു നന്നായി ചിക്കി എടുക്കാം.

വേറെ ഒരു പാത്രം ചൂടാക്കി അതിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ
ചേർത്ത് കൊടുക്കാം.വെളിച്ചെണ്ണ ചൂടായി വരുമ്പോൾ
ഒരു സവാള കൊത്തിയരിഞ്ഞത്
ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത്
ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിനുള്ള ഉപ്പ്
ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

സവാള നന്നായി വഴന്നാൽ അതിലോട്ടു പകുതി തക്കാളി അരിഞ്ഞത്
ചേർത്ത് നന്നായി വഴറ്റി എടുക്കാം.

തക്കാളി നന്നായി വെന്തു വന്നാൽ അതിലേക്ക്
രണ്ട് ടീസ്പൂൺ മുളകുപൊടി
അര ടീസ്പൂൺ മഞ്ഞൾ പൊടി
അര ടീസ്പൂൺ കുരുമുളകുപൊടി
അര ടീസ്പൂൺ മല്ലിപ്പൊടി
അര ടീസ്പൂൺ ചിക്കൻ മസാല പൊടി
ഇതെല്ലാം ചേർത്ത് പച്ചമണം മാറുന്നതുവരെ നന്നായിട്ട് വഴറ്റിയെടുക്കുക.

നന്നായിട്ട് പച്ച മണം മാറി വന്നുകഴിഞ്ഞാൽ
അതിലേക്ക് നേരത്തെ ചികി വെച്ചിരിക്കുന്ന മുട്ട ചേർത്ത് ഇളക്കി യോജിപ്പിച്ചു കൊടുക്കാം.

ഇനി നമ്മൾ ഒരു പാക്കറ്റ് ബ്രെഡ് എടുക്കണം
ഞാനിവിടെ വൈറ്റ് ബ്രെഡ് ആണ് എടുത്തിരിക്കുന്നത്.
ബ്രെഡ് അരികു വശം മുറിച്ചു കളഞ്ഞ ഒരു വശം വെള്ളത്തിൽ മുക്കി അതിനുശേഷം വെള്ളം പിഴിഞ്ഞ് കളയാം.
കൈവെള്ളയിൽ വെച്ച് ചെറിയ കുഴി ആക്കിയതിനു ശേഷം അതിലേക്ക് നമ്മൾ തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് രണ്ട് സ്പൂൺ ചേർത്തുകൊടുക്കാം.
ഫില്ലിംഗ് ചേർത്തതിനുശേഷം ബോൾസാക്കി ഉരുട്ടി എടുക്കാം . ശേഷം അതിനെ മുട്ടയുടെ വെള്ളയിൽ മുക്കി ബ്രെഡ് ക്രംസിൽ പൊതിഞ്ഞ് അതിനുശേഷം ചൂടായ എണ്ണയിലിട്ട് മീഡിയം തീയിൽ വറുത്തു കോരുക.

ചൂടോടെ കഴിക്കാൻ നമ്മുടെ ബ്രെഡ് റോള് തയ്യാറായി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ എഗ്ഗ് ബ്രെഡ് റോൾ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here