ആന തുമ്പ തോരൻ
ചേരുവകൾ
ആനതുമ്പ 20 തണ്ട്
ചെറിയ ഉള്ളി 15
കാന്താരി മുളക് 10 എണ്ണം
വെളുത്തുള്ളി 10 അല്ലി
തേങ്ങ അര മുറി ചിരകിയത്
ഓയിൽ
കടുക് 1spoon
ഉപ്പ്
..
തയ്യാറാക്കേണ്ട വിധം
ആനതുമ്പ വഴിയിൽ നിന്നോ തൊടിയിൽ നിന്നൊക്കെ പറിച്ചെടുത്ത ശേഷം നല്ലപോലെ ഒഴുക്ക് വെള്ളത്തിൽ അല്ലേൽ ബക്കറ്റ് വെള്ളത്തിൽ നല്ലപോലെ കഴുകി.. അതിന്റെ ഇലയുടെ മുകളിലെ ആ പൊടി കളയണം ഇല്ലേൽ ചൊറിയും…
നല്ലപോലെ കഴുകിയ ആനതുമ്പ ചെറുതായി അരിഞ്ഞ ശേഷം മാറ്റി വക്കാം
ചട്ടി വച്ചു ചൂടായാൽ ഓയിൽ ഒഴിക്കുക കടുക് പൊട്ടിക്കുക.. ഇതിലേക്ക് ചെറിയ ഉള്ളി ഇട്ടു നല്ലപോലെ വഴറ്റാം… വഴറ്റിയ ശേഷം കാന്താരി മുളകും ചേർത്ത് വഴറ്റുക…. ഇതിലേക്ക് ആനതുമ്പ ചേർക്കുക വേണേൽ വെള്ളം തളിക്കാം ഇല്ലേൽ നല്ലപോലെ വഴറ്റി തേങ്ങ ചേർക്കുക… സാദാരണ ഉപ്പ് ചേർക്കാറില്ല വേണ്ടവർക്ക് ചേർക്കാം കല്ലുപ്പ് ചേർക്കുക… നല്ലപോലെ പാകമായാൽ ഫിനിഷ് ചെയ്യാം… നല്ല അടിപൊളി തോരൻ റെഡി..
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.