Home Recipes ബേക്കറിയി രുചിയിൽ വായിലിട്ടാൽ അലിഞ്ഞു പോകുന്ന സ്വീറ്റ് മിൽക്ക് ബൺ എല്ലാവരും ട്രൈ ചെയ്തു നോക്കൂ...

ബേക്കറിയി രുചിയിൽ വായിലിട്ടാൽ അലിഞ്ഞു പോകുന്ന സ്വീറ്റ് മിൽക്ക് ബൺ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

 സ്വീറ്റ് മിൽക്ക് ബൺ

ചേരുവകൾ

പഞ്ചസാര മൂന്ന് ടേബിൾസ്പൂൺ + മുക്കാൽ കപ്പ്

ഏലക്ക പൊടിച്ചത് കാൽ സ്പൂൺ

തൈര് കാൽകപ്പ്

നെയ്യ് ഒരു ടേബിൾ സ്പൂൺ

ഉപ്പ് രണ്ടു നുള്ള്

വെള്ളം കാൽ കപ്

ബേക്കിംഗ് സോഡ കാൽ ടീസ്പൂൺ

വെള്ളം കാൽ കപ്പ്+ അരക്കപ്പ്

മൈദ ഒരു കപ്പ്

 തയ്യാറാക്കേണ്ട വിധം

മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ ഏലക്കായ പൊടിച്ചതും മിക്സിയിൽ ഇട്ട നല്ലപോലെ പൊടിച്ചെടുക്കുക
ഇനി ഒരു ബൗളിലേക്ക് കാൽ കപ്പ് തൈര് അതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് നല്ലപോലെ മിക്സ് ആക്കിമാറ്റിവെക്കുക.

മറ്റൊരു ബൗളിൽ ഒരു കപ്പ് മൈദ രണ്ട് നുള്ള് ഉപ്പ് പൊടിച്ചു വച്ച പഞ്ചസാര, ഒരു ടേബിൾ സ്പൂൺ നെയ്യ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ഇതിലേക്ക് മിക്സ് ചെയ്ത് മാറ്റി വെച്ചിട്ടുള്ള തൈര് കാൽ കപ്പ് വെള്ളവും ചേർത്ത് അഞ്ചു മിനിറ്റ് നല്ലപോലെ മിക്സ് ചെയ്തു എടുക്കുക. അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ മൂടിവയ്ക്കുക

ഇനി sugar syrup റെഡിയാക്കാം ഒരു പാത്രത്തിൽ മുക്കാൽ കപ്പ് പഞ്ചസാര ചേർക്കുക ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക തിളച്ചതിനുശേഷം 5 മിനിറ്റ് മീഡിയം തീയിൽ വെച്ച് തിളപ്പിക്കുക. ഷുഗർ സിറപ്പ് റെഡിയായി

ഒരു ചട്ടിയിൽ ഓയിൽ ഒഴിച്ച് ഓയിൽ ചൂടായി വരുമ്പോൾ നേരത്തെ റെഡിയാക്കി വെച്ചിട്ടുള്ള മൈദയിൽ നിന്നും ചെറിയ കഷണങ്ങൾ എടുത്ത് അതിലേക്ക് ഇട്ട് ഫ്രൈ ചെയ്ത് മാറ്റുക. ഫ്രൈ ചെയ്തതിനുശേഷം മുകളിലായി ഷുഗർ സിറപ്പ് ഒഴിച്ചു കൊടുക്കുക.

വീഡിയോ കാണാൻ.

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here