Home Beef ഹായ് ഫ്രണ്ട്‌സ്ഇന്നൊരു കിടുക്കാച്ചി ബീഫ് ബിരിയാണി ആയാലോ, simple &tasty ആണ് അപ്പൊ എല്ലാവരും...

ഹായ് ഫ്രണ്ട്‌സ്ഇന്നൊരു കിടുക്കാച്ചി ബീഫ് ബിരിയാണി ആയാലോ, simple &tasty ആണ് അപ്പൊ എല്ലാവരും ട്രൈ ചെയ്യില്ലേ…..

ബീഫ് ബിരിയാണി 

തെയ്യാറാക്കേണ്ടവിധം

1st step
ബീഫ് (ബിരിയാണി പീസ് )1kg
1ടീസ്പൂൺ കുരുമുളക് പൊടി
1/2 ടീസ്പൂൺ മഞ്ഞൾ പൊടി
പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി crush ചെയ്തത് 1ടേബിൾ സ്പൂൺ
ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലവണ്ണം വേവിച്ചെടുക്കുക (ബീഫ് നുപകരം ചിക്കൻ, മട്ടൺ ആവാം )

2step (മസാല തയ്യാറാക്കാം )
5 സവാള, 4തക്കാളി എന്നിവ ചെറുതായി അരിഞ്ഞത് ആവശ്യത്തിന് ഉപ്പും ശകലം വെള്ളം
ചേർത്ത് കുക്കറിൽ വേവിച്ചു വയ്ക്കുക (രണ്ട് വിസിൽ അടിച്ചാൽ മതി )
ഒരു pan എടുത്തതിശേഷം 2ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് ചൂടായതിനു ശേഷം സവാള തക്കാളി വേവിച്ചു വച്ചത് ചേർത്തു കൊടുക്കുക നല്ലവണ്ണം വഴറ്റിയതിനുശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് 2 ടേബിൾ സ്പൂൺ, ചേർത്ത് വഴറ്റുക. 1ടീസ്പൂൺ ഗരം മസാല പൊടി, 1ടീസ്പൂൺ ബിരിയാണി മസാല, 1 ടീസ്പൂൺ കുരുമുളക് പൊടി ചേർത്ത് വഴറ്റുക. 2 പിടി മല്ലിയില, 1പിടി പുതിനയില ചേർക്കുക, തൈര് 3ടേബിൾ സ്പൂൺ ചേർത്ത് അതിലേക്ക് ബീഫ് വേവിച്ചു വച്ചത് ചേർക്കുക

3 step
ബിരിയാണി pot എടുത്തു 2 ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് 4കഷ്ണം വീതം പട്ട, കരയാമ്പു, ഏലക്ക, തക്കോലം ചേർക്കാം സവാള ഒരെണ്ണം കട്ട്‌ ചെയ്തത് 1 ടീസ്പൂൺ നാരങ്ങ നീര്, ക്യാരറ്റ് ചെറുതായി അറിഞ്ഞത് ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച്

1 ടീസ്പൂൺ നെയ്യും ചേർക്കുക
ഒരു മണിക്കൂർ കുതിർത്തി വച്ചിരിക്കുന്ന അരി (നീളൻ ആയാൽ നന്ന് )വേവിച്ചെടുക്കുക ഒരു മുക്കാൽ വേവാകുമ്പോൾ അരി കോരി മാറ്റം

4 step
ധം ചെയ്തെടുക്കാം
അതിനായി ബിരിയാണി pot എടുത്തു
നമ്മൾ ആദ്യം റെഡി യാക്കി വച്ചിരിക്കുന്ന മസാല ചേർത്ത് അതിനു മുകളിൽ റൈസ് ഇട്ട് കളറിന് വേണ്ടി (പാലിൽ റോസ്‌വാട്ടർ മഞ്ഞൾ പൊടി മിക്സ്‌) add ചെയ്യാം സവാള, കശുവണ്ടി,
മുന്തിരി ഫ്രൈ, ചെറി ക്യാരറ്റ് ചെറുതായി കട്ട്‌ ചെയ്തത് layer ആക്കി മൂടി വച്ച് ഒരു 15 മിനിറ്റ് (ലോ flame ) കഴിഞ്ഞ് എടുക്കാം

നമ്മുടെ ബിരിയാണി റെഡി 😍

വീഡിയോ കാണാൻ 👇

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here