Home Break fast പൂ പോലെ മൃദുലമായ oats idli.. ഓട്സ് ഇഷ്ടമില്ലാത്തവർ പോലും വീണ്ടും വീണ്ടും ചോദിച്ച് കഴിക്കും....

പൂ പോലെ മൃദുലമായ oats idli.. ഓട്സ് ഇഷ്ടമില്ലാത്തവർ പോലും വീണ്ടും വീണ്ടും ചോദിച്ച് കഴിക്കും. ഇത് ഒരു healthy breakfast recipe ആണ് … തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ..

 

ചേരുവകൾ

ഓട്സ് – 1 1/2 cup

റവ – 1/2 cup

Oil. – 3 tsp

കടുക് – 1/2 tsp

ഉഴുന്ന് – 1 tsp

കടല പരിപ്പ് – 1 tsp

ഇഞ്ചി – 1 inch

കാരറ്റ് – 1

ജീരകം – 1/4 tsp

തൈര് – 1/2 cup

മഞ്ഞൾ പൊടി- 1/4 tsp

വെള്ളം – 1 cup

ഉപ്പ് – 3/4 tsp

Baking soda. – 1/2 tsp

കറിവേപ്പില

മല്ലിയില

തയ്യാറാക്കുന്ന വിധം

Step – 1
ചൂടായ പാനിലേക്ക് 1 1/2 cup ഓട്സ് ചേർത്ത് low flamil ഒന്ന് വറുത്തെടുക്കുക. ചൂട് തണിഞ്ഞതിന് ശേഷം പൊടിച്ചെടുക്കുക.

Step-2
ചൂടായ പാനിലേക്ക് 3 tsp oil ഒഴിച്ച് 1/2 tsp കടുക്, 1tsp ഉഴുന്ന്, 1tsp കടല പരിപ്പ്, 1/4 tsp ജീരകം എന്നിവ ചേർത്ത് പൊട്ടിക്കുക.
ഇതിലേക്ക് കുറച്ച് കറിവേപ്പിലയും ചെറുതായി അരിഞ്ഞ കാരറ്റും 1/4 tsp മഞ്ഞൾ പൊടിയും ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് 1/2 cup റവ ചേർത്ത് 2min നേരം നന്നായി വഴറ്റുക. ഇതിലേക്ക് നേരത്തേ പൊടിച്ചു വെച്ച ഓട്സും ചേർത്ത് 2 min നേരം വഴറ്റുക.

ചൂടാറിയതിന് ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് 1/2 cup തൈര് ,1 cup വെള്ളം 3/4 tsp ഉപ്പ്, കുറച്ച് മല്ലിയിലയും ചേർത്ത് നന്നായി mix ചെയ്ത് 20min നേരം മാറ്റിവെയ്ക്കുക. അതിനു ശേഷം 1/2 tsp ബേക്കിങ് സോഡ ചേർത്ത് mix ചെയ്തതിനു ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി ഓരോന്നിലും ഒഴിച്ച് 15 min നേരം ഇഡ്ഡലി ചെമ്പിൽ വെച്ച് ആവിയിൽ വേവിക്കുക.

15 min കഴിഞ്ഞതിന് ശേഷം മൂടി തുറക്കുക . ആവി പറക്കുന്ന പൂ പോലത്തെ ഇഡ്ഡലി തയ്യാർ…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഓട്സ് ഇഡലി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here