Home Chocolate Chocolate pudding & Snow white pudding.. ഈ രണ്ട് ഡേറ്റ് ഫുഡുകളും എങ്ങനെയാണ് തയ്യാറാക്കുന്നത്...

Chocolate pudding & Snow white pudding.. ഈ രണ്ട് ഡേറ്റ് ഫുഡുകളും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാൻ താല്പര്യം ഉണ്ടാവില്ലേ തീർച്ചയായും നിങ്ങൾ കാണുകയും ട്രൈ ചെയ്തു നോക്കുകയും ചെയ്യണമേ..

‘ പാൽ കൊണ്ട് ഉണ്ടാക്കുന്ന വായിലിട്ടാൽ അലിഞ്ഞു പോകുന്ന രണ്ട് flavour ഇലുള്ള പുഡ്ഡിംഗ് . മുട്ട , ചൈന ഗ്രാസ് , ജലാറ്റിൻ ഒന്നും ഉപയോഗിക്കാതെ ഉണ്ടാക്കാവുന്ന കിടിലൻ പുഡ്ഡിംഗ്. വെറും 10 മിനുറ്റിൽ തയ്യാറാക്കി എടുക്കാം .’

Chocolate Pudding
ചേരുവകൾ :

പാൽ – 1 കപ്പ് ( 250 ml)

പഞ്ചസാര – 1/4 കപ്പ്

കൊക്കോ പൗഡർ / ചോക്ലേറ്റ് ഗ്രേറ്റ്ചെയ്‌തത്‌ – 2 ടീസ്പൂൺ

ഉപ്പ് – ഒരു നുള്ള്

വാനില എസ്സെൻസ് – 1/4 teaspoon

നെയ്യ് / ബട്ടർ – 1 ടേബിൾസ്പൂൺ

corn flour / മൈദ – 2 ടേബിൾസ്പൂൺ

കശുവണ്ടി / ബദാം

ബിസ്ക്കറ്റ് പൊടിച്ചത്

ഉണ്ടാക്കുന്ന വിധം :

ഒരു പാത്രത്തിൽ പാലും , പഞ്ചസാരയും , corn flour അല്ലെങ്കിൽ മൈദ , ഉപ്പു, നെയ്യ് , കൊക്കോ പൗഡർ എല്ലാം ഇട്ടു കട്ട ഇല്ലാതെ ഇളക്കി യോജിപ്പിക്കുക . ശേഷം തീ ഓൺ ചെയ്‌തു ചെറിയ തീയിൽ കുറുക്കി എടുക്കുക .

ചൂടോടെ കൂടെ നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് ഒഴിച്ച് ചൂട് മാറുന്ന വരെ കാത്തിരിക്കുക . എന്നിട്ട് ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക . ഏറ്റവും മുകളിൽ നട്സ് , ബിസ്ക്കറ്റ് പൊടിച്ചത് ചേർത്ത് ഗാർണിഷ് ചെയ്യാം .

Snow white pudding:
ചേരുവകൾ :

പാൽ – 1 കപ്പ് ( 250 ml)

പഞ്ചസാര – 1/4 കപ്പ്

ഉപ്പ് – ഒരു നുള്ള്

ഏലക്ക പൊടി / പിസ്താ എസ്സെൻസ് – 1/4 ടീസ്പൂൺ

നെയ്യ് / ബട്ടർ – 1 ടേബിൾസ്പൂൺ

corn flour / മൈദ – 2 ടേബിൾസ്പൂൺ

കശുവണ്ടി / ബദാം

ബിസ്ക്കറ്റ് പൊടിച്ചത്

ഉണ്ടാക്കുന്ന വിധം :

ഒരു പാത്രത്തിൽ പാലും , പഞ്ചസാരയും , corn flour അല്ലെങ്കിൽ മൈദ , ഉപ്പു, നെയ്യ് എല്ലാം ഇട്ടു കട്ട ഇല്ലാതെ ഇളക്കി യോജിപ്പിക്കുക . ശേഷം തീ ഓൺ ചെയ്‌തു ചെറിയ തീയിൽ കുറുക്കി എടുക്കുക .
ചൂടോടെ കൂടെ നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് ഒഴിച്ച് ചൂട് മാറുന്ന വരെ കാത്തിരിക്കുക .

എന്നിട്ട് ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക .ഏറ്റവും മുകളിൽ നട്സ് , ബിസ്ക്കറ്റ് പൊടിച്ചത് ചേർത്ത് ഗാർണിഷ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചോക്ലേറ്റ് പുഡിംഗ് വൈറ്റ് പുഡ്ഡിംഗ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here