Home Curry തേങ്ങ അരക്കാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന പരിപ്പ് മുരിങ്ങയില കറി യുടെ റെസിപ്പി ആണ്...

തേങ്ങ അരക്കാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന പരിപ്പ് മുരിങ്ങയില കറി യുടെ റെസിപ്പി ആണ് ഇന്ന്

പരിപ്പ് മുരിങ്ങയില കറി 

ഇമ്മ്യൂണിറ്റി പവർ കൂട്ടാനും മുരിങ്ങയ്ക്ക ഇലക്ക് കഴിയും, പറഞ്ഞാൽ തീരാത്ത അത്ര ഗുണങ്ങളുള്ള മുരിങ്ങയില നമ്മൾ അധികം ശ്രദ്ധിക്കാറില്ല,

ഇതുപോലെ ഒരു തവണ തയ്യാറാക്കി നോക്കുകവളരെ പെട്ടെന്ന് ചെയ്യാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്, ചോറിന് കൂടെ മാത്രമല്ല ചപ്പാത്തിയുടെ കൂടെ കഴിക്കാനും ഇത് അടിപൊളി കോമ്പിനേഷൻ കറി ആണ്

തയ്യാറാക്കി എടുക്കാൻ വേണ്ടി സ്റ്റൗ ഓണാക്കി ഒരു പാത്രം വെച്ചു കൊടുക്കുക, അതിലേക്ക് അല്പം എണ്ണയൊഴിക്കുക

എണ്ണ ചൂടാവുമ്പോൾ ഒരു ടീസ്പൂൺ നല്ല ജീരകം ചേർത്ത് പൊട്ടിക്കുക, ഒരു സവാള അരിഞ്ഞതും 3 പച്ചമുളക് നെടുകെ കീറിയത്, ചേർത്ത് നന്നായി വഴറ്റിയെടുക്കുക നന്നായി വന്നതിനു ശേഷം തക്കാളി ചേർത്തു കൊടുക്കാം രണ്ടു മുതൽ മൂന്നു തക്കാളി ചേർക്കാം, നന്നായി വയറ്റി വന്നതിനുശേഷം

അതിലേക്ക് oru ടീസ്പൂൺമുളകുപൊടി, മുളകുപൊടി അല്പം മഞ്ഞൾപൊടി അൽപം ഉലുവപ്പൊടി ചേർത്ത് ഇളക്കുക, പച്ചമണം മാറിയതിനുശേഷം അല്പം മുരിങ്ങയില വൃത്തിയാക്കിയത് കൂടി ചേർത്ത് ഇളക്കി, ഒരു കപ്പ് വേവിച്ച പരിപ്പും ചേർത്ത് ഇളക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കൊടുക്കാം അതിനുശേഷം, മൂന്ന് മിനിറ്റ് നേരം പാചകം ചെയ്തെടുക്കുക, ശേഷം കടുക് താളിച്ച് ചേർക്കാം കടുക് താളിക്കുക 5 വെളുത്തുള്ളി ചതച്ചതും കൂടി ചേർക്കണം, എന്നാൽ മാത്രമേ ഈ കറിക്ക് നല്ലൊരു സ്വാദ് കിട്ടുകയുള്ളൂ, കൂടുതൽ അറിയുന്നതിന് വേണ്ടി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here