Home Break fast ഹായ് കൂട്ടുകാരെ, നല്ല ഫ്രഷ് ചെമ്മീൻ കിട്ടി ,ഒന്നും നോക്കിയില്ല പിടിച്ചു റോസ്സ്റ്റാക്കി എടുത്തു പുട്ടിലിട്ടു.രണ്ട്...

ഹായ് കൂട്ടുകാരെ, നല്ല ഫ്രഷ് ചെമ്മീൻ കിട്ടി ,ഒന്നും നോക്കിയില്ല പിടിച്ചു റോസ്സ്റ്റാക്കി എടുത്തു പുട്ടിലിട്ടു.രണ്ട് പപ്പടം കൂടി കിട്ടിയപ്പോൾ മനസും വയറും നിറഞ്ഞു ….

 

ചെമ്മീൻ റോസ്സ്റ്റാക്കി എടുത്തു പുട്ടിലിട്ടു.

തെയ്യാറാക്കേണ്ടവിധം

step 1 :2 കപ്പ് അരിപൊടിയിലേക്കു 1/ 4 ടീസ്പൂൺ ഉപ്പ് ചേർത്ത് ആവശ്യത്തിന് വെള്ളോമൊഴിച്ചു പുട്ടിന്
നനച്ചെടുക്കാം .

step 2 :വൃത്തിയാക്കിയ ചെമ്മീനിലെക്ക് 1/ 4 ടീസ്പൂൺ മഞ്ഞൾപൊടി ,1ടീസ്പൂൺ മുളകുപൊടി ,1/ 2 ടീസ്പൂൺ ഉപ്പ്
,കുറച്ചു വെളുത്തുള്ളി,കറിവേപ്പില ചേർത്ത് മിക്സ് ചെയ്യാം .

step 3 :ചൂടായ പാനിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചെമ്മീൻ ഫ്രൈ ചെയ്തെടുക്കാം.

step 4 :അതെ പാനിലേക്കു 1 ടീസ്പൂൺ ഇഞ്ചി ,2 ടീസ്പൂൺ വെളുത്തുള്ളി ,15 ചുവന്നുള്ളി,2 പച്ചമുളക് ,1 വലിയ
സവോള ,1 ടീസ്പൂൺ ഉപ്പ് ചേർത്ത് നന്നായി വഴറ്റാം .1/ 4 ടീസ്പൂൺ മഞ്ഞൾപൊടി ,1ടീസ്പൂൺ മുളകുപൊടി
1ടീസ്പൂൺ മല്ലിപൊടി 1/ 2 ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് വഴറ്റാം ,2 തക്കാളി കൂടി ചേർത്ത് വഴറ്റാം

step 5 :ഫ്രൈ ചെയ്ത ചെമ്മീനും 1/ 2 ഗ്ലാസ് വെള്ളം കൂടി ചേർത്ത് 5 മിനുറ്റ് അടച്ചു വെയ്ക്കാം .ചെമ്മീൻ മസാല
റെഡി.

step 6 :ഒരു പുട്ടു കുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങയും പുട്ടുപൊടിയും ചെമ്മീൻ മസാലയും ചേർത്ത് ലയർ ചെയ്യാം .ഇതൊരു പുട്ടു കുടത്തിലോ പ്രഷർ കുക്കറിലോ വെച്ച് നന്നായി ആവികേറ്റിയെടുക്കാം .

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യണേ👇👇

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here