Home Fish കുറച്ചുനാളായി നല്ല മീൻ കിട്ടിയിട്ട്. ഇന്നിപ്പോൾ കുറച്ച് ചാള മീൻ കിട്ടിയിട്ടുണ്ട്. ഏകദേശം അരക്കിലോ ചാള...

കുറച്ചുനാളായി നല്ല മീൻ കിട്ടിയിട്ട്. ഇന്നിപ്പോൾ കുറച്ച് ചാള മീൻ കിട്ടിയിട്ടുണ്ട്. ഏകദേശം അരക്കിലോ ചാള മീൻ ഉണ്ടാവും. എന്നാൽ നമുക്ക് പൊരിക്കാൻ തുടങ്ങാം…

മീൻ പൊരിച്ചത്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ
500 ഗ്രാം ചാള മീൻ നന്നായി വെട്ടി കഴുകി വൃത്തിയാക്കി വരഞ്ഞു വയ്ക്കുക.

15 ചെറിയ ഉള്ളി
7 വെളുത്തുള്ളി
അര സ്പൂൺ കുരുമുളകുപൊടി
3 ടീസ്പൂൺ മുളകുപൊടി
കറിവേപ്പില
ഒരു ചെറിയ കഷണം ഇഞ്ചി
അര ടീസ്പൂൺ മഞ്ഞൾ പൊടി
ഇതെല്ലാംകൂടി അമ്മിയിൽ വച്ച് നന്നായി അരച്ചെടുക്കുക.
അതിനു ശേഷം അരപ്പിനെ ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക്
ഒരു ടീസ്പൂൺ അരിപ്പൊടി
ഒരു ടീസ്പൂൺ വെളിച്ചെണ്ണ
പകുതി നാരങ്ങയുടെ നീര്
ആവശ്യത്തിനുള്ള ഉപ്പ്
ചേർത്ത് നന്നായി കുഴച്ചു എടുക്കാം.
കുഴച്ചെടുത്ത കൂട്ടിലേക്ക് വരിഞ്ഞു വെച്ചിരിക്കുന്ന മീനുകൾ ഇറക്കിയിട്ട് നന്നായി പിരട്ടി എടുക്കാം.

അതിനുശേഷം മീനിനെ 10 മിനിറ്റ് ഫ്രീസറിൽ വച്ച് രിക്കാം.

ഇനി ഒരു പാത്രം ചൂടാക്കി പൊരിക്കാൻ ആവശ്യമായിട്ടുള്ള വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം.

വെളിച്ചെണ്ണ ചൂടായാൽ അതിലേക്ക് കുറച്ച് കറിവേപ്പില ഇട്ട് കൊടുക്കാം. അതിനുശേഷം മീൻ പെറുക്കി ഇട്ട് നന്നായിട്ട് മൂപ്പിച്ചു എടുക്കണം.

ഇനി നമുക്ക് ചൂടോടെ തന്നെ കഴിക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മീൻ പൊരിച്ചത് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here