Home Curry ഹായ് കൂട്ടുകാരെ, ഇന്ന് തിരുവനന്തപുരത്തിന്റെ സ്വന്തം സദ്യ സ്പെഷ്യൽ വട കൂട്ട് കറി എങ്ങനെ തയ്യാർ...

ഹായ് കൂട്ടുകാരെ, ഇന്ന് തിരുവനന്തപുരത്തിന്റെ സ്വന്തം സദ്യ സ്പെഷ്യൽ വട കൂട്ട് കറി എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം … തീർച്ചയായും നിങ്ങൾ എല്ലാവരും ട്രൈ ചെയ്തു നോക്കൂ..

 

തയ്യാറാക്കുന്ന വിധം

1/2 cup ഉഴുന്ന് കഴുകി വൃത്തിയാക്കി 1.5 hr വെള്ളത്തിൽ ഇട്ട് വെക്കുക. മിക്സിയിൽ 4 tsp വെള്ളവും ഉപ്പും ചേർത്ത് ഉഴുന്ന് നന്നായി അരച്ച് എടുക്കുക…ഇനി ഇതിൽ നിന്നും ചെറിയ ഉരുളകൾ ആക്കി എണ്ണയിൽ വറുത്ത് കോരുക.

2 ഉരുളകിഴങ്ങ്,1 സവാള ചതുരത്തിൽ അരിഞ്ഞത് ,1 പച്ച മുളക് എന്നിവ 2 tbsp എണ്ണയിൽ ഇട്ട് 3 മിനിറ്റ് വഴറ്റുക. ഇതിലേക്ക് 1/2 tsp മഞ്ഞൾ പൊടി,1.5 tsp കശ്മീരി മുളകപൊടി,1 tsp മല്ലി പൊടി,1/4 tsp കുരുമുളക് പൊടിയും ചേർത്ത് ചെറുതായി ഒന്ന് വഴറ്റുക.

1 cup വെള്ളവും കൂടി ചേർത്ത് അടച്ച് വച്ച് വേവിക്കുക.ഉരുളകിഴങ്ങ് ഉടഞ്ഞു പോകാതെ ശ്രദ്ധിക്കണം.. ഇവ വെന്തു വരുമ്പോൾ ഉപ്പ്,1 cup കട്ടി തേങ്ങപ്പാൽ എന്നിവ ചേർത്ത് ചൂടാക്കുക..

ഇതിലേക്ക് വട ഇട്ട് കൊടുക്കുക. അത് പോലെ 3/4 tsp ഗരം മസാലയും കൂടി ചേർക്കാം..വറ്റൽ മുളകും, കറിവേപ്പിലയും ചേർത്ത് കടുക് പൊട്ടിച്ചു താളിച്ചെടുത്ത് കറിയിലേക്ക്‌ ഒഴിക്കുക.

അൽപനേരം അടച്ച് വെച്ചു എടുക്കുമ്പോൾ സദ്യക്ക് പറ്റിയ വട കൂട്ട് കറി തയ്യാർ

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വട കൂട്ടു കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here