Home Recipes ഇന്ന് നമുക്ക് തികച്ചും വ്യത്യസ്തവും രുചികരവുമായ ഒരു വിഭവം ഉണ്ടാക്കാം ‘… തീർച്ചയായും നിങ്ങളെല്ലാവരും ട്രൈ...

ഇന്ന് നമുക്ക് തികച്ചും വ്യത്യസ്തവും രുചികരവുമായ ഒരു വിഭവം ഉണ്ടാക്കാം ‘… തീർച്ചയായും നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് ഉറപ്പായും ഇഷ്ടപ്പെടും…

Egg Momos

മുട്ടയും മൈദയും കുറച്ച് പച്ചക്കറിയും അതികം മസാലകളൊന്നും ചേർക്കാതെയാണ് മോമോസ് ഉണ്ടാക്കുന്നത്.

Step- 1

ഒരു പാത്രത്തിൽ ഒരു കപ്പ് മൈദയും 1/4 tsp ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തിയുടെ പരുവത്തിൽ കുഴച്ചെടുക്കുക.
അതിനു ശേഷം 1/4 tsp oil അതിന് മുകളിൽ തടവി, 30 mnt മാറ്റി വെയ്ക്കുക.

Step-2

മോമോസ് ഫില്ലിംഗിനായി,
ഒരു പാൻ ചൂടാക്കി അതിലേക്ക 3tsp oil ഒഴിച്ച് ചൂടാകുമ്പോൾ ചതച്ചുവെച്ച ഇഞ്ചിയും വെളുത്തുള്ളിയുo 2 പച്ചമുളകും ചേർത്ത് പച്ച മണം മാറുന്നതു വരെ നന്നായി വഴറ്റുക. ഇതിലേക്ക് ഒരു കപ്പ് അരിഞ്ഞു വെച്ച് കാബേജ് , ഉള്ളി, കാരറ്റ് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക, ഇതിലേക്ക് 1/2 tsp കുരുമുളക് 1/4 tsp വിനാഗിരിയും അടിച്ചു വെച്ച മുട്ടയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക കുറച്ച് മല്ലിയിലയും ചേർത്താൽ നമ്മുടെ മോമോസ് ഫില്ലിംഗ് റെഡി ആയി….

Step – 3

അടുത്തതായി നേരത്തേ തയ്യാറാക്കി വെച്ച മാവ് എടുത്ത് ചെറിയ ബോളുകളായി ഉരുട്ടി ഒരു പൂരിയുടെ വലുപ്പത്തിൽ പരത്തിയെടുക്കുക, അതിലേക്ക് കുറച്ച് ഫില്ലിംഗ് എടുത്ത് ഞൊറി ഞൊറിയായി മടക്കുക( ഏത് Shapil വേണമെങ്കിലും ചെയ്യാം).ഫില്ലിംഗ് പുറത്തു പോകാത്ത വിധം ചെയ്യുക.

Step – 4

തയ്യാറാക്കി വെച്ച മോമോസ് എല്ലാം ആവിയിൽ വേവിക്കുന്നതിനു വേണ്ടി ഇഡ്ഡലി തട്ടോ സ്റ്റീമറോ എടുത്ത് ഒരു 10mnt വേവിക്കുക.

Egg Momos toamto sause ന് ഒപ്പമോ Momos chutney ക്ക്
ഒപ്പമോ കൂട്ടി കഴിക്കാം..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മോമോസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here