Dilkush
=======
ചേരുവകൾ / തയ്യാറാക്കേണ്ട വിധം
അതിനായിട്ട് ആദ്യം തന്നെ
350 ഗ്രാം മൈദ
ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ
കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ
രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര പൊടിച്ചത് ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം.
അതിലേക്ക്
ഒരു മുട്ട
അര ടീസ്പൂൺ വാനില എസൻസ്/ഏലക്കാ പൊടിച്ചത്
ഒരു ടേബിൾ സ്പൂൺ ഓയിൽ
(ഏത് ഓയിൽ വേണമെങ്കിലും എടുക്കാം വെളിച്ചെണ്ണ ഒഴിച്ച്)
ഒരു ഗ്ലാസ് പാൽ എടുത്ത് ആവശ്യത്തിനു ചേർത്ത് നന്നായിട്ട് ചപ്പാത്തി മാവ് കുഴക്കുന്ന
പരുവത്തിനെക്കാളും കുറച്ചുകൂടി ലൂസ് ആയിട്ട് കുഴച്ച് എടുക്കാം.
ഈ കുഴച്ചെടുത്ത മാവ് രണ്ട് ദിൽക്കുഷ് ഉണ്ടാക്കാം.
ഈ മാവിനെ 2പാർട്ട് ആയിട്ട് മുറിച്ചെടുക്കാം.
ഇനി ഒരു പാത്രത്തിലേക്ക്
രണ്ട് ടേബിൾസ്പൂൺ അവിൽ
രണ്ട് ടേബിൾസ്പൂൺ തേങ്ങ
രണ്ട് ടേബിൾസ്പൂൺ ഡ്യൂട്ടി ഫ്രൂട്ടി
ഒരു ടീസ്പൂൺ കശുവണ്ടി
ഒരു ടീസ്പൂൺ ഉണക്കമുന്തിരി
ഒരു ടേബിൾസ്പൂൺ പഞ്ചസാര
ഇവ ചേർത്ത് നന്നായി മിക്സ് ചെയ്തു വയ്ക്കാം.
അങ്ങനെ നമ്മൾ നേരത്തെ കുഴച്ചുവെച്ച മാവിൻറെ ഒരു പാർട്ട് എടുത്ത് ചപ്പാത്തി കല്ലിൽ വെച്ച് കുറച്ച് മാവിട്ട് നന്നായിട്ട് പരത്തി എടുക്കണം.
അതിനുശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ നമുക്ക് നേരത്തെ മിക്സ് ചെയ്തു വെച്ച അവിൽ തേങ്ങ മിക്സ്സ് ചേർത്തു കൊടുക്കാം.
എന്നിട്ട് പരത്തിയതിനെ നാല് സൈഡും പിടിച്ച് ഒരു കിഴി പോലെ ആക്കി അതിനെ ഒന്നുകൂടി കനംകുറച്ച് പരത്തി എടുക്കണം.
അതിനുശേഷം ഒരു എണ്ണ തടവിയ പാത്രത്തിലേക്ക് വയ്ക്കാം.
ഒരു ഇഡ്ഡലി കുക്കർ 5 മിനിറ്റ് ഹൈഫ്രെയിമിൽ നന്നായി ചൂടാക്കി എടുക്കണം.
ചൂടായി വന്നാൽ അതിലേക്ക് ഒരു ബേസ് വെച്ചതിനുശേഷം സ്റ്റീൽ പാത്രം വെച്ചു കൊടുക്കാം.
ഇഡലി പാത്രത്തിന്റെ അടപ്പ് കൊണ്ട് അടച്ച് വെച്ചതിനുശേഷം 45 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കാം.
വെന്തു ചൂടാറി വന്നതിനുശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.