Home Break fast ഗോതമ്പു പൊടിയും രണ്ടു തക്കാളിയും ഒരു സവാളയും ഉണ്ടോ നല്ല ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം, ...

ഗോതമ്പു പൊടിയും രണ്ടു തക്കാളിയും ഒരു സവാളയും ഉണ്ടോ നല്ല ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം, ഒനിയൻ ടൊമാറ്റോ പറാത്ത

ഒനിയൻ ടൊമാറ്റോ പറാത്ത

ചേരുവകൾ

ഗോതമ്പുപൊടി രണ്ട് കപ്പ്

ഉപ്പ് ആവശ്യത്തിന്

വെള്ളം ആവശ്യത്തിന്

വെളുത്തുള്ളി അഞ്ച് അല്ലി

സവാള 1

തക്കാളി 2

പച്ചമുളക് 2

കാശ്മീരിമുളകുപൊടി രണ്ട് ടീസ്പൂൺ

മല്ലിപ്പൊടി അര ടീസ്പൂൺ

മഞ്ഞൾ പൊടി കാൽ ടീസ്പൂൺ

തയ്യാറാക്കേണ്ട വിധം

ഒരു ബൗളിലേക്ക് ഗോതമ്പ് പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് സാധാരണ ചപ്പാത്തി കുഴിച്ചെടുക്കുന്ന പോലെ നല്ലപോലെ കുറച്ചെടുത്ത് മാറ്റിവയ്ക്കുക.

ഇനിഒരു മസാല റെഡിയാക്കാം.

അതിനായി ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചു കൊടുക്കുക ചൂടായി വരുമ്പോൾ അഞ്ച് അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക ഇതിലേക്ക് സവാളയും പച്ചമുളകും തക്കാളിയും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക

അതിനുശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ എല്ലാം ചേർത്ത് നല്ലപോലെ വഴറ്റി തക്കാളി ഉള്ള വെള്ളം മുഴുവനായും വറ്റിച്ചെടുക്കുക.

മസാലയുടെ പച്ചമണം മാറുന്നവരെ വഴറ്റുക. ഇനി നമുക്ക് മസാലമാറ്റി വെക്കാം

കുയച്ചു വെച്ചിട്ടുള്ള മാവിൽനിന്നും വലിയ പീസുകൾ എടുത്ത് ഉരുട്ടി ചപ്പാത്തി പരത്തുന്നത് പോലെ പരത്തിയെടുക്കുക അതിനുശേഷം റെഡിയാക്കി വെച്ചിട്ടുള്ള മസാല ചൂടാറിയതിനു ശേഷം രണ്ട് സ്പൂൺ വീതം നടുവിലായി ഇട്ടുകൊടുക്കുക.

എല്ലാ സൈഡിൽ നിന്നും കവർ ചെയ്തതിനു ശേഷം വീണ്ടും ചപ്പാത്തി പരത്തുന്നത് പോലെ പരത്തിയെടുക്കുക.

ഇനി ഒരു പാൻ ചൂടാകുമ്പോൾ ഓരോന്നായി ഇട്ടുകൊടുത്ത തിരിച്ചും മറിച്ചുമിട്ട് കാൽ ടീസ്പൂൺ വീതം ഓയിൽ ഒഴിച്ച് ചുട്ടെടുക്കാം.

കറികൾ ഒന്നും ഇല്ലാതെതന്നെ കഴിക്കാൻ സൂപ്പർ ടേസ്റ്റ് ഉള്ള ഒരു ബ്രേക്ക്ഫാസ്റ്റ് ആണിത് ഡീറ്റെയിൽ ആയി അറിയുവാൻ വീഡിയോ ഒന്ന് കണ്ടു നോക്കുക
വീഡിയോ കാണാൻ.

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here