Home Break fast അരി അരച്ചു വെക്കാതെ തന്നെ ഞൊടിയിടയിൽ തയ്യാറാക്കാം തലശ്ശേരി സ്പെഷ്യൽ തേങ്ങ പത്തിൽ.. ഒരു വെറൈറ്റി...

അരി അരച്ചു വെക്കാതെ തന്നെ ഞൊടിയിടയിൽ തയ്യാറാക്കാം തലശ്ശേരി സ്പെഷ്യൽ തേങ്ങ പത്തിൽ.. ഒരു വെറൈറ്റി റെസിപ്പി ആണ് നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കൂ..

 

ആവശ്യമുള്ള സാധനങ്ങൾ

പച്ചരി -1കപ്പ്‌

തേങ്ങ-1കപ്പ്‌

ചോറ്-3/4കപ്പ്

ഉപ്പ് -ആവശ്യത്തിന്

വെള്ളം-ആവശ്യത്തിന്

ബട്ടർ / നെയ്യ്-2tbsp

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് പച്ചരിയും മുക്കാൽ കപ്പ് ചോറും ഒരു മിക്സിയുടെ ജാർ ഇട്ട് ആവശ്യത്തിനുള്ള ഉപ്പും അരി മുങ്ങി നില്ക്കാൻ പാകത്തിലുള്ള വെള്ളവും ഒഴിച്ച് നല്ലവണ്ണം അടിച്ചെടുക്കുക ഒരു പാൻ ചൂടാക്കി അതിനു ശേഷം രണ്ട് തവി മാവ് ഒഴിച്ച് കൊടുക്കാം ഒന്നു ചുറ്റിച്ചു മാവ് എല്ലാഭാഗത്തും ആക്കി എടുക്കുക

ഇനി ഈ സമയം ഒരു പിടി തേങ്ങ മാവിന്റെ മേലെ വിതറി കൊടുക്കുക രണ്ട് മിനിറ്റ് വെച്ചതിനുശേഷം തിരിച്ചിടുക

അതിനുശേഷം വീണ്ടും ഒരു രണ്ട് മിനിറ്റ് വെച്ചതിനു ശേഷം വീണ്ടും തിരിച്ച് ഇട്ടതിനുശേഷം ബട്ടർ/ നെയ്യോ പുരട്ടുക

ശേഷം അത് പാനലിൽനിന്നും മാറ്റുക ഇതേപോലെ മുഴുവൻ മാവും ചുട്ടെടുക്കാം സ്വാദിഷ്ടമായ തലശ്ശേരി സ്പെഷ്യൽ തേങ്ങ പത്തിൽ റെഡി

Video👇👇👇

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here