മലയാളിയുടെ സ്വകാര്യ അഹങ്കാരം.. പെറോട്ടയും ബീഫ് കറിയും.. ആരാവും ഈ കോമ്പിനേഷൻ കണ്ടുപിടിച്ചത്. ആവോ അറിയില്ല, എന്തായാലും ഫോട്ടോയെടുത്തതും പ്ലേറ്റ് കാലി.. ഭാഗ്യത്തിന് ഫോട്ടോ കിട്ടി..
തയ്യാറാക്കേണ്ട വിധം
Step1:1/2 kg ബീഫിൽ 1 ടീസ്പൂൺ മുളക്പൊടി, 1/4 ടീസ്പൂൺ മഞ്ഞൾപൊടി, 1ടീസ്പൂൺ ഉപ്പ്, 1കപ്പ് വെള്ളംകുടി ചേർത്ത് പ്രഷർ കുക്കറിൽ 4 വിസിൽ ഹൈ ഫലമെങ്കിലും നാല് വിസിൽ മീഡിയം ഫ്ളയിം ഇൽ വെച്ച് നന്നായി വേവിച്ചെടുക്കാം.
Step2: ഒരു ചട്ടിയിലേക്കു കുറച്ചു വെളിച്ചെണ്ണയിൽ കടുക് പൊട്ടിക്കാം, 1/4ടീസ്പൂൺ പെരുംജീരകം,, ഒരു ചെറിയ പട്ട, 2ഗ്രാമ്പു, 2ഏലക്ക ചേർക്കാം.
സ്റ്റെപ് 3:ഇതിലേക്ക് 2 ടേബിൾസ്പൂൺ ഇഞ്ചി, 2 tablespoon വെളുത്തുള്ളി, കുറച്ചു തേങ്ങ കൊത്തും, കുറിവേപ്പിലയും ചേർത്ത് വഴറ്റാം.
Step 4: ഒരു വലിയ സവോള നീളത്തിൽ അരിഞ്ഞതും , 10 ചുവന്നുള്ളിയും ചേർത്ത് നന്നായി വഴറ്റാം.
Step 5:ഇതിൽ 1/4 ടീസ്പൂൺ മഞ്ഞൾപൊടി, 1ടേബിൾസ്പൂൺ മുളകുപൊടി, 1tablespoon മല്ലിപൊടി, ചേർത്ത് വഴറ്റാം. ശേഷം 11/2തക്കാളി കൂടി വഴറ്റാം.
Step5:വേവിച്ചു വെച്ച ബീഫ് കൂടി ചേർക്കാം, 11/2 cup വെള്ളം ഓടി ചേർത്ത് ഹൈ ഫ്ളയിം ൽ കറി തിളപ്പിക്കാം, അതിനുശേഷം മീഡിയം ഫ്ളയിം ൽ വെച്ച് 15മിനിറ്റ് അടച്ചുവെച്ചു വേവിക്കാം..
കിടിലം ബീഫ് കറി റെഡി.
വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യണേ 👇👇👇
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.