Home Curry നിമിഷനേരം കൊണ്ട് തയ്യാറാക്കാം സദ്യ സ്റ്റൈൽ നാരങ്ങ കറി.. ഒരു അടിപൊളി രുചി ആണിത് പോരാതെ...

നിമിഷനേരം കൊണ്ട് തയ്യാറാക്കാം സദ്യ സ്റ്റൈൽ നാരങ്ങ കറി.. ഒരു അടിപൊളി രുചി ആണിത് പോരാതെ പലർക്കും വെറൈറ്റി വിഭവം ആയിട്ടും തോന്നിയേക്കാം തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ..

 

നാരങ്ങ കറി ഇല്ലാതെ എന്ത് സദ്യ. ഞൊടിയിടയിൽ തയ്യാറാക്കാം സദ്യ സ്റ്റൈൽ നാരങ്ങ കറി.

ആവശ്യമായ സാധനങ്ങൾ :

വടകപ്പുളി നാരങ്ങ – 1

പച്ചമുളക് -3

വാളൻപുളി -ഒരു നെല്ലിക്ക വലുപ്പം

മഞ്ഞപ്പൊടി

മുളക്പൊടി

കായപ്പൊടി 1/4tsp

ഉലുവ വറുത്തു പൊടിച്ചത് 1/4tsp

ശർക്കര

വെളിച്ചെണ്ണ ആവശ്യത്തിന്

വെള്ളം

കടുക്

വറ്റൽമുളക്

കറിവേപ്പില

ഉപ്പ്

പാചക രീതി :

നാരങ്ങ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു വെക്കുക.

1/2കപ്പ് വെള്ളത്തിൽ പുളി ഇട്ട് കുതിർത്തു, പിഴിഞ്ഞ് ചണ്ടി മാറ്റി വെക്കുക.

ഒരു പാനിലേക്ക് പുളി പിഴിഞ്ഞ വെള്ളവും 1/2കപ്പ് പച്ചവെള്ളവും കൂടി ചേർക്കുക. ഇതിലേക്ക് പൊടികളും കൂടി ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം ഉപ്പും ശർക്കരയും ചേർക്കാം. ശർക്കര അലിഞ്ഞു വന്നതിനുശേഷം നാരങ്ങ ചേർത്ത് ഇളക്കി യോജിപ്പിക്കുക. കുറച്ചു സമയം അടച്ചുവെച്ചു നാരങ്ങ വേകുന്നവരെ പാചകം ചെയ്തെടുത്തതിന് ശേഷം തീ അണക്കുക.

ഇനി വേറൊരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി അതിലേക്ക് കടുക്, വറ്റൽ മുളക്‌, കറിവേപ്പില എന്നിവ ചേർത്ത് താളിച്ചു നാരങ്ങയിലേക്ക് ചേർക്കുക.

നാരങ്ങ കറി തയ്യാർ.

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സദ്യ സ്റ്റൈൽ നാരങ്ങ കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here