ഇഞ്ചി കറി
Theyyarakkendavidham
250 gm ഇഞ്ചി തൊലി കളഞ്ഞ് ചെറിയ കനം കുറഞ്ഞ കഷ്ണങ്ങൾ ആയി മുറിച്ചെടുക്കുക.
ഇത് എണ്ണയിൽ നന്നായി വറുത്ത് കോരുക.
തണുത്ത ശേഷം ചെറിയ തരു തരുപ്പോടെ അരച്ചെടുക്കുക.
എണ്ണയിൽ കടുക് പൊട്ടിച്ചു വറ്റൽ മുളക് ( 4 എണ്ണം), കറിവേപ്പില ചേർത്ത് കൊടുക്കുക. ഇതിലേക്ക് 20 ചെറിയ ഉള്ളി ് ചെറുതായി അരിഞ്ഞതും, പച്ചമുളകും (7 എണ്ണം) ചേർത്ത് ഗോൾഡൺ ബ്രൗൺ കളർ ആകുന്നത് വരെ വഴറ്റുക.
ഒരു ചെറുനാരങ്ങ വലിപ്പത്തിലുള്ള പുളി (1hr വെള്ളത്തിൽ ഇട്ടത്) പിഴിഞ്ഞ് ഒഴിക്കുക.
ചെറുതായൊന്നു ചൂടായി വരുമ്പോൾ 1.5 tbsp മുളക്പൊടി, 1.5 tbsp മല്ലി പൊടി, .5 tsp മഞ്ഞൾപൊടി കൂടെ ചേർത്ത് മീഡിയം flamil ഇട്ട് നന്നായി ഇളക്കി കൊടുക്കുക. ഇതൊന്നു ചെറുതായി ചൂടായി വരുമ്പോൾ പൊടിച്ച ഇഞ്ചി ചേർത്ത് കൊടുക്കുക.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, അര കപ്പ് വെള്ളം കൂടെ ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക.
ഇതൊന്നു ചൂടായി വരുമ്പോൾ ഒരു ചെറിയ കഷ്ണം ശർക്കര പൊടിച്ച് ചേർത്ത് നന്നായി യോജിപ്പിക്കുക.
ഇനി അര tsp ഉലുവാപ്പൊടി കൂടെ ചേർത്ത് ഇളക്കുക. അൽപം കറി വേപ്പില കൂടെ ചേർത്താൽ സദ്യക്ക് പറ്റിയ ഇഞ്ചി കറി തയ്യാർ..
വിശദമായ video link താഴെ 👇
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.