ഇഞ്ചി കറി ഇല്ലാതെ എന്ത് സദ്യ
ആവശ്യമായ ചേരുവകൾ :
1.ഇഞ്ചി – 250gm
2.കൊച്ചുള്ളി – 12-15
3.പച്ചമുളക് – 2
4.പുളി- ഒരു നെല്ലിക്ക വലിപ്പത്തിനുള്ളത്
5.മുളക് പൊടി- 1tbs
6.മല്ലിപൊടി 1/2tsp
7.ഉലുവ വറുത്തു പൊടിച്ചത് – 1/4tsp
8.കായപ്പൊടി – 1/4tsp
9.ശർക്കര ആവശ്യത്തിന്
10.എണ്ണ
11.വറ്റൽ മുളക്
12.കറിവേപ്പില
13.ഉപ്പ്
തയ്യാറാക്കുന്ന വിധം :
ഇഞ്ചിയും ചെറിയ ഉള്ളിയും പച്ചമുളകും കുറച്ചു കറിവേപ്പിലയും കൂടി വറുത്തു പൊടിച്ചു മാറ്റി വെക്കുക.
അതേ എണ്ണയിലേക്ക് കടുകും മുളകും കുറച്ചു കറിവേപ്പിലയും കൂടി ഇട്ട് മൂപ്പിച്ചതിനു ശേഷം പൊടികൾ ചേർത്ത് മൂപ്പിക്കുക.
പൊടികൾ മൂത്തു വരുമ്പോൾ അതിലേക്ക് പുളിവെള്ളം ചേർക്കാം.
പുളിവെള്ളം തിളച്ചു വരുമ്പോൾ ചീകിയ ശർക്കരയും ഉപ്പും ചേർക്കാം.
ശർക്കര ഉരുകി വരുമ്പോൾ പൊടിച്ചുവെച്ച ഇഞ്ചിയും കൊച്ചുള്ളിയും കൂടി അതിലിട്ട് ഇളക്കി വാങ്ങുക.
സ്വാദിഷ്ടമായ ഇഞ്ചി കറി തയ്യാർ.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.