5 മിനിറ്റ് കൊണ്ട് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഒരു കിടിലൻ സ്നാക്ക്സ് ആണിത്..😋
ചേരുവകൾ :
ഉരുളക്കിഴങ്ങ് – 3 എണ്ണം
പച്ചമുളക് – ( ചെറുത്)
ഇഞ്ചി – 1/2 tsp
കറിവേപ്പില – ( കുറച്ച്)
സവാള – 1( അത്യാവശ്യം വലുപ്പമുള്ളത്)
മുളകുപൊടി – 1/4 tsp
മല്ലിപ്പൊടി – 1/4 tsp
മഞ്ഞൾപൊടി ( കുറച്ച്)
ഗര മസാല – 1/4 tsp
ഉപ്പ് ( ആവശ്യത്തിന് )
കോൺഫ്ലോർ – 4 tbsp
ബ്രെഡ്ക്രമ്സ് – 2 tbsp
കോൺഫ്ലോർ – 2 tbsp
തയ്യാറാക്കുന്ന വിധം :
മൂന്നു മൂന്നു ഉരുളക്കിഴങ്ങ് എടുത്ത് നന്നായി വേവിച്ചു വയ്ക്കുക. അതിന്റെ തൊലിയ്ക്ക് കളഞ്ഞതിനുശേഷം ഒരു കല്ലുവെച്ച അതിനെ ഒടച്ചെടുക്കുക.
അതിലേക്ക് ഒരു ചെറിയ പച്ചമുളകും ഒരു അര ടീസ്പൂൺ ഇഞ്ചിയും പിന്നെ കുറച്ച് കറിവേപ്പിലയും മല്ലിയില കയ്യിൽ ഉണ്ടെങ്കിൽ അതും അത്യാവശ്യം വലിയൊരു വലിയ ഉള്ളി ചെറുതായി അരിഞ്ഞതും. മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപൊടി ഗരംമസാല ഉപ്പ് ഇവയെല്ലാം ചേർത്തതിനുശേഷം കൈ കൊണ്ട് തന്നെ നന്നായൊന്ന് മിക്സ് ചെയ്തു എടുക്കുക.
അതിന് അകത്തോട്ട് നാല് ടേബിൾസ്പൂൺ ഓളം കോൺഫ്ലവർ ചേർത്തു കൊടുക്കുക. രണ്ട് ടേബിൾ സ്പൂൺ ബ്രെഡ്ക്രമ്സ്. എന്നിട്ട് അതിനെ നന്നായി ഉരുട്ടിയെടുക്കുക.
ഇനി ഇതിനെ മുക്കി എടുക്കാൻ വേണ്ടി ഒരു ബാറ്റർ തയ്യാറാക്കാം. രണ്ടു ടേബിൾ സ്പൂൺ കോൺഫ്ലോർ ഇലേക്ക് അല്പം വെള്ളം ചേർത്ത് എടുക്കുക. അതിലൊന്ന് മുക്കിയതിനുശേഷം ബ്രെഡ്ക്രമ്സ് നന്നായി കവർ ചെയ്തെടുക്കുക. എന്നിട്ട് അത് നന്നായി ഫ്രൈ ചെയ്തെടുതാൽ നമ്മുടെ അടിപൊളി ഉരുളകിഴങ്ങ് കൊണ്ടുള്ള സ്നാക്ക് തയ്യാറായി.. 😋
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഉരുളകിഴങ്ങ് കൊണ്ടുള്ള സ്നാക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.