Home Chicken ചിക്കൻ മുളകിട്ടത്. ഈ കറിയുടെ പ്രത്യേകത മസാലപ്പൊടികളൊന്നും ഉപയോഗിക്കാതെ വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു...

ചിക്കൻ മുളകിട്ടത്. ഈ കറിയുടെ പ്രത്യേകത മസാലപ്പൊടികളൊന്നും ഉപയോഗിക്കാതെ വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ്. ഏകദേശം മീൻമുളകിട്ടത് പോലെ ഇരിക്കുന്ന ചിക്കൻ മുളകിട്ടത്.

Hi Friends,

എന്റെ ഈ ഗ്രൂപ്പിലെ ആദ്യത്തെ പോസ്റ്റാണിത്.

ഇന്നത്തെ നമ്മുടെ വിഭവം ചിക്കൻ മുളകിട്ടത്.

Ingredients:-

•Chicken-300gm

•Small onion(sliced)-100gm

•Ginger and Garlic(sliced)-1 tsp

•Green Chilly(sliced)-1

•Coconut piece-1tbsp

•Red Chilly Powder-1tsp

•Kashmiri Chilly Powder-2tbsp

•Turmeric Powder

•Curry leaves

•Lemon Juice-1/2 lemon

•Coconut oil-2tbsp

ഉണ്ടാക്കുന്ന വിധം

ചിക്കനിൽ ഒരു അല്പം മഞ്ഞൾപൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് 15-20 മിനിറ്റ് മാരിനേറ്റ് ചെയ്തുവെക്കുക.മൺചട്ടി അടുപ്പത്തുവെച്ചു അതിലേക്കു ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.

അതിനുശേഷം ചെറുതായി മുറിച്ചുവെച്ചിരിക്കുന്ന ചെറിയുള്ളി,ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക്, തേങ്ങാക്കൊത്തു ഇവയിട്ട് നന്നായി വഴറ്റിമൂപ്പിക്കുക.

അതിനുശേഷം രണ്ടു ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി അല്പം മഞ്ഞൾപൊടി ചേർത്തിളക്കി പച്ചമണം മാറിയതിനുശേഷം മാരിനേറ്റ് ചെയ്തുവെച്ചിരിക്കുന്ന ചിക്കൻ ചേർക്കുക.

പാകത്തിന് ഉപ്പും ചേർത്ത് ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച് അടച്ചുവെച്ചു വേവിക്കുക.വെന്തുകഴിഞ്ഞതിനുശേഷം ഒരു ചെറിയ നാരങ്ങയുടെ പകുതി നീരും ഒരു നുള്ള് പഞ്ചസാര(optional)കൂടി ചേർത്തിളക്കി അവസാനം കറിവേപ്പിലയും ഒരു സ്പൂൺ പച്ചവെളിച്ചെണ്ണയും കൂടി ഒഴിച്ച് വാങ്ങുക.

വിശദമായ വീഡിയോ കാണുവാൻ ഈ ലിങ്ക് ഓപ്പൺ ചെയ്തുനോക്കുക.ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Video link👇

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here