Home Chicken ഹായ് കൂട്ടുകാരെ😊 ഇന്ന് നമുക്ക് റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ ഫ്രൈഡ് റൈസ് തയ്യാറാക്കാം… തീർച്ചയായും നിങ്ങള്ക്ക്...

ഹായ് കൂട്ടുകാരെ😊 ഇന്ന് നമുക്ക് റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ ഫ്രൈഡ് റൈസ് തയ്യാറാക്കാം… തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും..

 

നിങ്ങൾക്ക് റസ്റ്റോറന്റ് പോകേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ നിങ്ങൾക്ക് ഉണ്ടാക്കാൻ ഫ്രൈഡ് റൈസ്..

ചേരുവകൾ

ചിക്കൻ: 100 ഗ്രാം

മുട്ട: 1

കാപ്‌സിക്കം: 3 ടേബിൾസ്പൂൺ

കാരറ്റ്: 3 ടേബിൾസ്പൂൺ

ബീൻസ്: 3 ടേബിൾസ്പൂൺ

സെലറി: 1 ടേബിൾ സ്പൂൺ

Spring onion : 2 ടേബിൾസ്പൂൺ

സോയ സോസ്: 5-6 ടീസ്പൂൺ

കുരുമുളക്: 2-3 ടീസ്പൂൺ

Basmati അരി: 1 കപ്പ്

വെളുത്തുള്ളി അരിഞ്ഞത് : 12

എണ്ണ: ഏതെങ്കിലും refined oil ( sunflower oil )

ഉപ്പ് : to taste

തയ്യാറാക്കുന്ന വിധം

ആദ്യം നമ്മക്ക് വെളുത്തുള്ളി ഓയിൽ ഉണ്ടാക്കാം.പാത്രം ചൂടാകുമ്പോൾ 3/4 കപ്പ് ഓയിൽ ഒഴിക്കുക അതിലേക്ക് വെളുത്തുള്ളി ചേർക്കുക. വെളുത്തുള്ളി സ്വർണ്ണ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക.

ഇനി അരി വേവിക്കാം, പാത്രത്തിൽ ആവശ്യത്തിന് വെള്ളം തിളപ്പിച്ച് ഉപ്പും 2 tbsp garlic oilഉം ചേർക്കുക വെള്ളം തിളക്കാൻ തുടങ്ങുമ്പോൾ കുതിർത്ത അരി ചേർത്ത് 80% വരെ വേവിക്കുക. അരി അധികം വേവിക്കരുത്. ഇപ്പോൾ അധിക വെള്ളം ഊറ്റി കളയുക, 2 മണിക്കൂർ ശീതീകരിക്കുക. ഇനി മുട്ട ഉണ്ടാക്കാം (കുത്തി പൊരിച്ചത്).

ഇനി കുരുമുളക് പൊടി, 2 ടീസ്പൂൺ സോയ സോസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചിക്കനിലേക്ക് മാരിനേറ്റ് ചെയ്യുക. എന്നിട്ട് ഫ്രൈ ചെയ്യുക.അതേ എണ്ണയിൽ പച്ചക്കറികൾ വഴറ്റുക. സോയ സോസ് കുരുമുളകുപൊടിയും ഉപ്പും ചേർക്കുക

ഇനി വേവിച്ച അരി ബാച്ചുകളായി വഴറ്റി എടുക്കണം. പാനിൽ garlic oil ചേർത്ത് ആദ്യത്തെ ബാച്ച് അരി, വെജിറ്റബിൾസ്, മുട്ട, ചിക്കൻ, സോയ സോസ്, spring onion green എന്നിവ ചേർത്ത് high flamil വഴറ്റുക. അടുത്ത ബാച്ച് ചോറിനും ഇത് ആവർത്തിക്കുക.

റെസ്റ്റോറന്റ് style ചിക്കൻ ഫ്രൈഡ് റൈസ് തയ്യാറാണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ ഫ്രൈഡ് റൈസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here