ആവശ്യമുള്ള ചേരുവകള്‍
ഇഡലി അരി – ഒന്നര കപ്പ്
ഉഴുന്ന് – അര കപ്പ്
ഉലുവ – മുക്കാല്‍ ടീസ്പൂന്‍
ഉണ്ടാക്കുന്ന വിധം
അരി മൂന്ന് നാല് തവണ കഴുകി നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു എടുക്കുക
ഉഴുന്ന് ഒരു തവണ കഴുകി രണ്ടു മണിക്കൂര്‍ കുതിര്‍ത്ത് എടുക്കുക;അതിനു ശേഷം അത് ഫ്രിഡ്ജില്‍ വക്കുക;വെള്ളവും ഉഴുന്നും തണുത്തു കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്.
ഉലുവയും കുതിര്‍ത്തു എടുക്കുക;ഉലുവ ചേര്‍ക്കുമ്പോള്‍ ഇഡലിയുടെ രുചി കൂടുമെന്ന് മാത്രമല്ല,fermentation ശരിയായി നടക്കാന്‍ സഹായിക്കുകയും ചെയ്യും.
നന്നായി കുതിര്‍ത്ത ശേഷം തണുപ്പിച്ച ഉഴുന്ന് ആവശ്യത്തിനു ഉപ്പും രണ്ടു ഐസ്ക്യൂബ്സും ചേര്‍ത്ത്, ഉഴുന്ന് കുതിര്‍ന്ന വെള്ളവും ചേര്‍ത്തു നന്നായി അരച്ച് എടുക്കുക കാല് കപ്പ് വെള്ളം മതിയാകും.
ഉഴുന്ന് നന്നായി അരഞ്ഞാല്‍ മാത്രമേ ഇഡലി മയമുള്ളതാകൂ.നന്നായി അരഞ്ഞു പതഞ്ഞു വരുന്നത് വരെ സമയം എടുത്തു അരക്കുക; ഇത് അരക്കുന്നതു മിക്സിയുടെ ജാറില്‍ ആണെങ്കില്‍ ഉഴുന്ന് ചൂടാകാതിരിക്കാനാണ് തണുപ്പിച്ച് എടുക്കുന്നതും ഐസ് ക്യൂബ്സ് ചേര്‍ക്കുന്നതും. ഉഴുന്ന് അരക്കുമ്പോള്‍ ചൂടായാല്‍ ഇഡലി മയം ഇല്ലാത്തത് ആകും.
അരച്ച് എടുത്ത ഉഴുന്ന് ഒരു വലിയ സ്റ്റീല്‍ പാത്രത്തിലേക്ക് മാറ്റുക
അരിയും ഉലുവയും ആവശ്യത്തിനു വെള്ളവും[ഉഴുന്ന് കുതിര്‍ത്തു എടുത്ത വെള്ളം] ഐസ് ക്യൂബ്സും ചേര്‍ത്തു അരക്കുക;ഏകദേശം മുക്കാല്‍ കപ്പ് വെള്ളമാണ് ചേര്‍ത്തത്.
അല്പം തരുതരുപ്പു ഉണ്ടെങ്കിലും ഇഡലിയുടെ മാര്‍ദവം കുറയില്ല.
ഇത് അരച്ച ഉഴുന്നിനൊപ്പം ചേര്‍ത്ത് കൈ കൊണ്ട്നന്നായി യോജിപ്പിക്കുക;എത്ര നന്നായി ഇളക്കുന്നോ അത്രയും നല്ലത്.
ഇനി ഇത് പുളിച്ചു വരാനായി മൂടി വയ്ക്കുക;ചെറുചൂടുള്ള അന്തരീക്ഷത്തില്‍ ആണ് fermentation നന്നായി നടക്കൂ; പത്തു മുതല്‍ പന്ത്രണ്ടു മണിക്കൂര്‍ കൊണ്ട് മാവ് തയ്യാറായി കിട്ടും.
അപ്പചെമ്പില്‍ വെള്ളം തിളപ്പിക്കുക; ഇഡലി തട്ടില്‍ എണ്ണ തടവി മാവ് ഒഴിച്ച് പത്തു മിനിറ്റ് വേവിക്കാം.
ഇത് അപ്പചെമ്പില്‍ നിന്നും മാറ്റി ഒന്ന് ചൂടാറിയ ശേഷം തട്ടില്‍ നിന്നും മാറ്റാം.
തേങ്ങാചമ്മന്തി,സാമ്പാര്‍ ഇതിനൊപ്പം വിളമ്പാം
റെസിപ്പി വീഡിയോ കാണുന്നതിനു ലിങ്കില്‍ ക്ലിക്ക് ചെയ്യൂ
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഇഡ്ഡലി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.