Home Non-veg recipe Donuts മധുരമുള്ളത് എല്ലാവരും കഴിച്ചിട്ടുണ്ടാവും …എന്നാൽ എരിവുള്ള Donuts കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇങ്ങനെ വീട്ടിൽ ഒന്ന്...

Donuts മധുരമുള്ളത് എല്ലാവരും കഴിച്ചിട്ടുണ്ടാവും …എന്നാൽ എരിവുള്ള Donuts കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇങ്ങനെ വീട്ടിൽ ഒന്ന് ഉണ്ടാക്കി നോക്കൂ …നിങ്ങൾക്ക് തീർച്ചയായും ഇഷ്ടാവും …

Prawn Donuts….

video കാണാനായി 👉

 

👈

ആവശ്യമുള്ള സാധനങ്ങൾ :-

1.പാൽ -1/4 cup

2.യീസ്റ്റ്- 1 1/2 TSp

പഞ്ചസാര-2 TSp

ഉപ്പ്-ഒരു നുള്ള്

3.മൈദ-250 g

വെണ്ണ-50g

ബേക്കിംഗ് പൌഡർ-1 TSp

മുട്ട-ഒന്ന്

4.ചെമ്മീൻ-150g

ഉള്ളി-ഒന്ന്

ഇഞ്ചി-1/2 TSp

പച്ചമുളക് -1-2

5.മുളകുപൊടി -1 TSp

മഞ്ഞൾപൊടി -1/2 TSp

6.ഉപ്പ്

മല്ലിയില

എണ്ണ

പാകം ചെയ്യുന്ന വിധം :-

1.ചെറുചൂടുള്ള പാലിൽ ഒന്നാമത്തെ ചേരുവ ചേർത്തു പൊങ്ങാനായി മാറ്റി വെക്കുക..മൂന്നാമത്തെ ചേരുവയും യീസ്റ്റ് മിശ്രിതവും ചേർത്തു മയമുള്ള മാവ് തയ്യാറാക്കുക.എന്നിട്ട് നനഞ്ഞ തുണി കൊണ്ട് മൂടി പൊങ്ങാനായി മാറ്റി വെക്കുക…

2.ചെമ്മീൻ മസാല തയ്യാറാക്കാനായി എണ്ണ ചൂടാക്കി ഉള്ളി,ഇഞ്ചി,പച്ചമുളക് എന്നിവ വഴറ്റി പൊടികൾ ഇട്ട് മസാലയുടെ മൂത്തമണം വരുമ്പോൾ ചെമ്മീൻ,ഉപ്പ് ചേർത്തു വേവിച്ചു മല്ലിയില ഇട്ട് ഇറക്കി വെക്കുക…

3.തയ്യാറാക്കിയ മാവിൽ നിന്ന് ചെറിയ ഉരുളകളുണ്ടാക്കുക …ഓരോ ഉരുളയുടെ ഉള്ളിൽ ഫില്ലിംഗ് വെച്ച ഉരുട്ടി വീണ്ടും പൊങ്ങാനായി മാറ്റി വെക്കുക …എന്നിട്ട് ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറമാവുന്നത് വരെ വറുത്തു കോരുക…

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here