Home Beef കപ്പയും എല്ലും ഇട്ട് ഉണ്ടാക്കുന്ന കപ്പ ബിരിയാണിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. കാണുമ്പോൾ തന്നെ...

കപ്പയും എല്ലും ഇട്ട് ഉണ്ടാക്കുന്ന കപ്പ ബിരിയാണിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും. എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കണം

#നാവിൽ_രുചിയൂറും_എല്ലും_കപ്പയും – #സ്പെഷ്യൽ_കപ്പബിരിയാണി

 

#ഉണ്ടാക്കുന്ന_വിധം

1 kg എല്ല് നന്നായി കഴുകി എടുക്കുക.
2 kg കപ്പ കൂടി കഴുകി എടുക്കുക.

ഒരു കുക്കറിൽ 2 ടേബിൾ സ്പൂൺ ഓയിൽ, 1 1/2 ടേബിൾ സ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഇളക്കുക.
ശേഷം 2 ഇടത്തരം സവോള അരിഞ്ഞത്, 3 പച്ചമുളക്, ആവശ്യത്തിന്‌ ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക.

ശേഷം 1 1/2 ടേബിൾ സ്പൂൺ മുളക് പൊടി, 2 ടേബിൾ സ്പൂൺ മല്ലിപ്പൊടി, 1/2 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, 1/2 ടേബിൾ സ്പൂൺ ഗരം മസാല, 1 ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.

ഇനി എല്ല് ഇട്ട് ഒരു ഗ്ലാസ്‌ വെള്ളം കൂടി ഒഴിച്ച് 20 മിനിറ്റ് നേരം വേവിക്കുക

ഈ സമയം മറ്റൊരു കുക്കറിൽ നമുക്ക് കപ്പ വേവിച്ചെടുക്കാം. അതിനായി 1/2 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, 1 ടേബിൾ സ്പൂൺ ഉപ്പ്, ഒരു ഗ്ലാസ്‌ വെള്ളം എന്നിവ കപ്പയുമായി ചേർത്ത് കുക്കറിൽ( 3 വിസിൽ) വേവിക്കുക.

ഒരു കടായി അടുപ്പിൽ വെച്ച് 2 ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിക്കുക. 1 ടീസ്പൂൺ കടുക്, വലിയ ജീരകം, 10 ചുമന്നുള്ളി, 1 ടേബിൾ സ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ഇട്ട് ഇളക്കുക.

ശേഷം 2 ടേബിൾ സ്പൂൺ ചതച്ച മുളക്, 1 സ്പൂൺ കാശ്മീരി ചില്ലി ഇട്ട് ഇളക്കി കൊടുക്കണം.

ശേഷം കപ്പയും എല്ലും ഇട്ട് നന്നായി ഇളക്കുക.

രുചിയൂറുന്ന എല്ലും കപ്പയും റെഡി…

വിശദമായ വീഡിയോ കാണാൻ ഈ യുട്യൂബ് ലിങ്ക് ഉപയോഗിക്കാം

1 kg beef bone and 2 kg tapioca is used for making this dish. Firstly take a pressure cooker and add 2 table spoon oil and 11/2 tablespoon ginger garlic paste.
After sometimes add two medium size onion, 3 green chilly and required salt. When onion become soft.

11/2 table spoon chilly powder 2 table spoon coriander powder, 1/2 table spoon turmeric powder 1/2 table spoon garam masala, 1 teaspoon pepper powder and mix well.

After that add beef bones to it and 1 glass of water.

Cook 15- 20 minutes

Cook tapioca by adding 1/2 table spoon turmeric powder and 1 table spoon salt. drain the excess water of tapioca.

Add 2 table spoon oil to a kadai. After that add 1 teaspoon mustard seed, funnel seed, 10 pieces of chopped small onions, 1 table spoon ginger garlic paste, curry leaves.

Later add 2 table spoon crushed chilly, 1 spoon kashmiri chilly and mix well. Add cooked beef bone and tapioca to it.

Decorate it with curry leaves

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here