Rice Balls
ചേരുവകൾ :
അരിപ്പൊടി – 1/2 കപ്പ്
കടല മാവ് – 2 ടേബിൾസ്പൂൺ
മൈദാ – 1 ടേബിൾസ്പൂൺ
വെള്ളം – 2 കപ്പ്
ഉപ്പു ആവശ്യത്തിന്
മുളകുപൊടി ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
1. ഒരു പാത്രത്തിലോട്ടു അരിപ്പൊടി , കടലപ്പൊടി , മൈദ , ഉപ്പ് ചേർത്ത് നന്നായിട്ട് ഇളക്കുക . ശേഷം അതിലേക്കു വെള്ളം ഒഴിച്ച് കട്ട ഇല്ല്യാതെ ഇളക്കി യോജിപ്പിക്കുക .
2. ഇനി അടുപ്പിൽ വച്ച് തീ on ചെയ്തു ചെറിയ തീയിൽ കുക്ക് ചെയ്യുക . നിർത്താതെ ഇളക്കി കൊണ്ടിരിക്കുക .നന്നായിട്ട് കുറുകി വെള്ളമൊക്കെ വറ്റി ഒരു മാവ് പരുവം ആകുമ്പോൾ തീ കെടുത്താം . തീരെ വെള്ളത്തിന്റെ അംശം പാടില്ല . മാവ് നല്ല സോഫ്റ്റ് ആയിരിക്കണം .
3. ചെറിയ ചൂടോടെ കൂടെ ഈ മാവ് കുഴച്ചു എടുക്കുക . എന്നിട്ട് ചെറിയ ഉരുളകൾ ആക്കുക .
4. നല്ല ചൂടായ എണ്ണയിലേക്ക് ഈ ഉരുളകൾ ഇടുക . എണ്ണയിലേക്ക് ഇട്ട ഉടനെ തീ കുറച്ചു ഒരു 5,6 മിനിറ്റ് ചെറിയ തീയിൽ വറുത്തെടുക്കുക .
5. എല്ലാം ഇതുപോലെ വറക്കുക .
6. അവസാനം ഇതിന്റെ മുകളിലോട്ടു കുറിച്ച് ഉപ്പും മുളകുപൊടിയും കൂടെ ചേർത്ത് യൊജിപ്പിക്കുക .
7. ചൂടാറും മുൻപ് നല്ല ചൂട് ചായക്കൊപ്പം കഴിക്കാം
വിശദമായ വീഡിയോ കാണുവാൻ താഴെക്കാണുന്നന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റൈസ് ബോൾസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.