Home Recipes പപ്പടം ഇല്ലാതെ ചോറ് ഇറങ്ങാത്തവർ ആണ് നമ്മളിൽ പലരും 😃 പപ്പടം കൂട്ടി കഴിക്കുമ്പോൾ ഉള്ള...

പപ്പടം ഇല്ലാതെ ചോറ് ഇറങ്ങാത്തവർ ആണ് നമ്മളിൽ പലരും 😃 പപ്പടം കൂട്ടി കഴിക്കുമ്പോൾ ഉള്ള taste ഒന്ന് കൊണ്ട് മാത്രം ആണ് അത്… തീർച്ചയായും നിങ്ങൾ ചെയ്തു നോക്കൂ..

കടയിൽ നിന്നും നമ്മൾ വാങ്ങുന്ന പപ്പടം എത്രത്തോളം നല്ലതാണെന്നോ എങ്ങനെ ആണ് ഉണ്ടാകുതെന്നോ നമുക്ക് അറിയില്ലലോ.
എന്തൊക്കെ തന്നെ പറഞ്ഞാലും നമ്മൾ നമ്മുടെ കയ്യ് കൊണ്ട് നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന പപ്പടം ആണെങ്കിൽ നമ്മുക്ക് ധൈര്യമായി തന്നെ കഴിക്കാം.
കുറച്ച് കഷ്ടപെട്ടാലും വേണ്ടില്ല എന്ന് ഉറപ്പിച് ഞാൻ അതൊന്ന് try ചെയ്‌തു നോക്കിയപ്പോ വളരെ അതികം സന്തോഷം ആണ് എനിക്ക് ഉണ്ടായത്.

വീട്ടിൽ തന്നെ പപ്പടം ഉണ്ടാകാൻ അതികം ചേരുവകൾ ഒന്നും ആവിശ്യമില്ല.

  ആവശ്യമായ ചേരുവകൾ

ഉഴുന്ന് – 1cup

ഉപ്പ്

സോഡാ പൊടി -1 tsp

നല്ലെണ്ണ – 2 tblsp

പിന്നെ പപ്പടം പൊരിക്കാൻ ആവിശ്യമായ വെളിച്ചെണ്ണയും.

തയ്യാറാക്കുന്ന വിധം

ഉഴുന്ന് പൊടിച് അതിൽ ഉപ്പും സോഡാ പൊടിയും നല്ലെണ്ണയും ചേർത്ത് mix ചെയ്ത് കുറച്ച് കുറച്ച് വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക.

കുഴച്ചെടുക്കുമ്പോൾ നന്നായി തന്നെ ശ്രെധിക്കണം, കാരണം വെള്ളം കൂടിയോ കുറഞ്ഞോ പോയാൽ പപ്പടം ശെരിയായി വരില്ല.

അത് കുഴച്ചു മായ പെടുത്തി എടുക്കാൻ കുറച്ച് ബുദ്ധിമുട്ടാൻ.
നന്നായി കുഴച്ചും ചെറിയ ഉരൽ വെച്ച് ഇടിച്ചും മയപ്പെട്ടാൽ അത് ചെറിയ balls ആക്കി കനം കുറച്ച് മൈദ പൊടി ഇട്ട് പരാതി നല്ല വെയിലിൽ ഒരു 10 മിനിറ്റ് ഉണക്കി എടുത്താൽ നമ്മുടെ homemade പപ്പടം ready.😃👌

നല്ല ചൂട് എണ്ണയിൽ പൊരിച്ചെടുത്താൽ നല്ല അടിപൊളി പപ്പടം ready👍

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പപ്പടം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here