കാണാൻ വളരെ ഭംഗിയും കഴിക്കാൻ വളരെ രുചികരവുമായ ഈ വിഭവം തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്
ചേരുവകൾ
മൈദ – 1cup
കോൺഫ്ലോർ – 1/4 cup
പഞ്ചസാര – 3/4 cup
ബേക്കിംഗ് പൗഡർ- 1tsp
ഉപ്പ്- 1/4 tsp
പാൽ- 1/2 cup
ബട്ടർ – 6 tbsp
വാനില എസൻസ് 1 tsp
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിൽ എടുത്ത് അതിലേക്ക് ഒരു കപ്പ് മൈദ, കാൽ കപ്പ് കോൺഫ്ലോർ, മുക്കാൽ കപ്പ് പഞ്ചസാര, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ, കാൽ ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് ഇതിനെ നന്നായി മിക്സ് ചെയ്തു എടുക്കുക.
ശേഷം മൂന്ന് മുട്ട നന്നായി ബീറ്റ് ചെയ്ത് എടുക്കുക. ഈ ബീറ്റ് ചെയ്ത മുട്ട നമ്മുടെ മിക്സിലേക്ക് ഒഴിച്ചുകൊടുക്കുക. അരക്കപ്പ് പാൽ അതിലേക്ക് ചേർത്തു കൊടുക്കുക. ഇതിലേക്ക് 6 ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കുക. വാനില എസൻസ് ഒരു ടീസ്പൂൺ കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്തു എടുക്കുക.
ഒരു കേക്ക് ടിൻ എടുക്കുക. അതിന് നെയ്യ് നന്നായി തേച്ചു കൊടുക്കുക ശേഷം ഒരു ബട്ടർ പേപ്പർ ഉണ്ടെങ്കിൽ അതും വെച്ച് കൊടുക്കാം. ശേഷം നമ്മുടെ കേക്കിന്റെ ബാറ്റെർ അതിലേക്ക് ഒഴിച്ച് കൊടുക്കാം.
കുക്കറിൽ ഒരു 40 മിനിറ്റ് വെച്ച് ഒരു മീഡിയം ഫ്ലൈമിൽ നമ്മുടെ കേക്കിനെ നമുക്കു ബേക്ക് ചെയ്തെടുക്കാവുന്നതാണ്.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സ്പോഞ്ച കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.