സേമിയ പായസം കഴിക്കാത്തവർ ആയിട്ട് ആരും ഉണ്ടാകില്ല എന്നറിയാം.. അതുകൊണ്ടുതന്നെ ഈ വെറൈറ്റി സേമിയപായസം നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കണം
ചേരുവകൾ
പാൽ-2 lit
സേമിയം – 1 cup
നെയ്യ്- 2 1/2 tbsp
പഞ്ചസാര- 3/4 cup
ഉപ്പ്- 1/2 tsp
പഞ്ചസാര- 3 tbsp
മിൽക്ക് മെയ്ഡ് – 1/4 cup
കശുവണ്ടി, ഉണക്കമുന്തിരി
തയ്യാറാക്കുന്ന വിധം
പായസം ഉണ്ടാക്കുന്നതിനായി രണ്ടു ലിറ്റർ പാൽ അടുപ്പത്ത് വെക്കുക. ഈ പാൽ ഒന്ന് തിളച്ചു വരുമ്പോഴേക്കും നമ്മുടെ കയ്യിലുള്ള സേമിയതിനെ റോസ്റ്റ് ചെയ്തെടുക്കുക.
ക്രോസ് ചെയ്തെടുക്കാൻ ആയി ഒരു പാൻ ഗ്യാസിൽ വെക്കുക. അതിലേക്ക് രണ്ട് ടേബിൾസ്പൂൺഓളം നെയ്യ് ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു കപ്പ് സേമിയം ചേർത്തു കൊടുക്കുക.
റോസ്റ്റ് ചെയ്തെടുത്ത സേമിയതിനെ തിളച്ച പാലിലേക്ക് ഇട്ടു കൊടുക്കുക. സേമിയ പാലിൽ ഇട്ട് നന്നായി മിക്സ് ചെയ്ത എടുക്കുക. എന്നിട്ട് സേമിയതിനെ നന്നായി വേവിച്ചെടുക്കുക. ശേഷം ഇതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു അര ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് കൊടുക്കുക.
Toffee ഉണ്ടാക്കുന്നതിനായി ആദ്യം ഒരു പാൻ അടുപ്പിൽ വെക്കുക. അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കാരമലയ്സ് ചെയ്തെടുക്കുക. പഞ്ചസാര മെൽറ്റ് ആകുന്ന സമയത്ത് ഒരു സ്പൂൺ വച്ച് അതിനെ ഇളക്കി കൊടുക്കുക. പഞ്ചസാരയുടെ കളർ നന്നായി മാറുന്ന സമയത്ത് അതിലേക്ക് മിൽക്ക് മെയ്ഡ് ചേർത്തു കൊടുക്കുക. ഇതിലേക്ക് ഒരു കാൽകപ്പ് മിൽക്ക് മേഡ് കൂടി ചേർത്ത് കൊടുക്കുക. പഞ്ചസാരയും മിൽക്ക്മെയ്ഡ് കൂടി നന്നായി മിക്സ് ചെയ്താൽ നമ്മുടെ അടിപൊളി ടോഫി തയ്യാറായി. ശേഷം ഇത് സേമിയ പായസത്തിൽക ഒഴിച്ചുകൊടുക്കുക. ഇതിലേക്ക് നമ്മൾക്ക് കുറച്ചു കശുവണ്ടിയും ഉണക്കമുന്തിരിയും കൂടി ചേർത്ത് കൊടുക്കാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സേമിയ പായസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.