Home Break fast ഇന്ന് നമുക്ക് ഒരു അടിപൊളി വെള്ളയപ്പം റെസിപ്പി ആയാലോ.. അരി കുതിർത്ത് വെക്കാൻ മറക്കുന്ന ദിവസങ്ങളിലൊക്കെ...

ഇന്ന് നമുക്ക് ഒരു അടിപൊളി വെള്ളയപ്പം റെസിപ്പി ആയാലോ.. അരി കുതിർത്ത് വെക്കാൻ മറക്കുന്ന ദിവസങ്ങളിലൊക്കെ നിങ്ങൾക്ക് ഉണ്ടാക്കാൻ പറ്റുന്ന രീതി ടേസ്റ്റ് അപ്പം ആണിത്

ചേരുവകൾ 

അരിപ്പൊടി – 2cup

വെള്ളം

ചിരവിയ തേങ്ങ- 1 cup

ചോറ്, – 1/2 cup

പഞ്ചസാര – 1 1/2 tbsp

ഉപ്പ്- ആവശ്യത്തിന്

ഇൻസ്റ്റന്റ് ഈസ്റ്റ് – 1/2 tsp

തയ്യാറാക്കുന്ന വിധം

ആദ്യം  ഒരു ബൗളിലേക്ക് നമുക്ക് രണ്ട് കപ്പ് അരിപ്പൊട ഇട്ടുകൊടുക്കാം. സാധാരണ പച്ചവെള്ളം ഇതിലേക്ക് ഒഴിച്ച് കട്ടയില്ലാതെ ഒന്ന് മിക്സ് ചെയ്തെടുക്കണം.

ഇതൊരു സൈഡിലേക്ക് മാറ്റി വെച്ചതിന് ശേഷം മിക്സിയുടെ ജാർ ലേക്ക് ഒരു കപ്പ് തേങ്ങ ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു അരക്കപ്പ് ചോറും ഇട്ടു കൊടുക്കുക. അതിലേക്ക് നമ്മൾ ആദ്യം മിക്സ് ചെയ്ത അരിപ്പൊടിയുടെ മിക്സ് അതിലേക്കു ഇട്ടു കൊടുക്കുക. ഒരു ഒന്നര ടേബിൾ സ്പൂൺ പഞ്ചസാര ആവശ്യത്തിന് ഉപ്പും ഇൻസ്റ്റന്റ്  യീസ്റ്റ്   കൂടി ചേർത്ത് അതിനെ നന്നായി മിക്സ് ചെയ്ത് എടുക്കാം.

ശേഷം ഇതിനെ ഒരു ബൗളിലേക്ക് മാറ്റിവെക്കുക. ഇതിനെ ഒന്ന് റസ്റ്റ് ചെയ്യാൻ വെക്കുക. ശേഷം നമുക്ക് മാവൊഴിച്ച് അപ്പത്തിന് ചുട്ടെടുക്കാവുന്നതാണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വെള്ളപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here